ജില്ലാ കലക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി

ജില്ലാ കലക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി

എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായി സ്ഥലം മാറ്റം ലഭിച്ച മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് സഹ ജീവനക്കാരുടെ ഊഷ്മള യാത്രയയപ്പ്. എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. എം.സി റജില്‍, ലത. കെ, ജി.എസ് രോധേഷ്, പി. എന്‍ പുരുഷോത്തമന്‍, എസ്. ഹരികുമാര്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എന്‍. സന്തോഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ജില്ലാ കലക്ടര്‍ക്ക് യാത്രയയപ്പ് നല്‍കിയത്. കരിപ്പൂര്‍ വിമാനപകടം, കോവിഡ് പ്രതിരോധം തുടങ്ങി പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെനിന്ന സഹ പ്രവര്‍ത്തകര്‍ക്ക് കലക്ടര്‍ നന്ദി അറിയിച്ചു. കൂട്ടായ പ്രവര്‍ത്തനങ്ങളോടെ ഇനിയും മുന്നോട്ട് പോകാന്‍ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. പുതിയ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ നാളെ ഉച്ചയ്ക്ക് 12 ന് ചുമതലയേല്‍ക്കും,

Sharing is caring!