മലപ്പുറം വാഴക്കാട് 17കാരി വീട്ടില്‍ തൂങ്ങിമരിച്ചു

മലപ്പുറം: മലപ്പുറം വാഴക്കാട് 17കാരി വീട്ടില്‍ തൂങ്ങിമരിച്ചു. വാഴക്കാട് ചെറുവായൂര്‍ കടുകശ്രീ വിജയന്റെ മകള്‍ വിദ്യശ്രീയാണ്(17) തൂങ്ങി മരിച്ചത്. വീടിന് സമീപമുള്ള ആള് താമസം ഇല്ലാത്ത തറവാട് വീട്ടിലായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അസ്വഭാവിക മരണത്തിന് വാഴക്കാട് പോലീസ് കേസേടുത്തു. അമ്മ: അഖില. സഹോദരിമാര്‍ : ആര്യശ്രീ, അശ്വതി.
മൃതദേഹീ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി വ്യാഴാഴ്ച്ച സംസ്ക്കരിക്കും.
അതേ സമയം മലപ്പുറം കുറ്റൂര്‍ നോര്‍ത്ത് കെ. എം. എച്. എസ് സ്കൂള്‍ ഹ്യുമാനിറ്റീസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി അനികയും (17)ഇന്നലെ വീട്ടില്‍ തൂങ്ങി മരിച്ചിരുന്നു.കണ്ടെത്തിയത്. വീട്ടുകാര്‍ ജോലിക്കു പോയി ഉച്ചക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നു ബന്ധുക്കള്‍ പറയുന്നു.
തമിഴ്നാട് സ്വദേശികളായ അനികയുടെ കുടുംബം ഏറെ വര്‍ഷങ്ങളായി കണ്ണമംഗലം വട്ടപ്പൊന്തയിലാണ് താമസം. മുരുകന് ശ്രീദേവി ദമ്പതികളുടെ മകളാണ് അനിക. അനികക്ക് ഒരു വയസായ സമയത്ത് ഭാര്യയേയും മകളെയും മുരുകന് ഉപേക്ഷിച്ചു പോവുകയായിരുന്നു. പിന്നീട് അമ്മയുടെയും മറ്റു ബന്ധുക്കളുടെയും സംരക്ഷണത്തിലാണ് അനിക കഴിഞ്ഞു വന്നത്. അതിനിടെ ഒരു വര്‍ഷത്തിന് മുമ്പ് അനികയുടെ അമ്മയുടെ വിവാഹവും നടന്നിരുന്നു..
തിരൂരങ്ങാടി താലൂക് ആശുപത്രിയില്‍ കോവിഡ് പരിശോധനയും പോസ്റ്റ്ര്മോട്ടവും നടത്തി..
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്; മലപ്പുറത്ത് 18 പേർ ചികിൽസയിൽ
മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് [...]