മലപ്പുറത്തെ ഭര്‍തൃമതിയും ഒരുകുഞ്ഞിന്റെ മാതാവുമായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് മുങ്ങിയ 39കാരന് അറസ്റ്റില്‍
മലപ്പുറം: മലപ്പുറത്തെ ഭര്‍തൃമതിയും ഒരുകുഞ്ഞിന്റെ മാതാവുമായ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ യുവാവ് അറസ്റ്റില്‍. കൊല്ലം ചവറ മുകന്ദപുരം കൊല്ലേത്ത് പുത്തന്‍വീട് വീട്ടില്‍ നിസാമുദീ (39) നെയാണ് മലപ്പുറം കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്. മുതുവല്ലൂര്‍ നീറാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഫെബ്രുവരി 19 ഷെയര്‍ചാറ്റ് മുഖേനയും വീഡിയോകാള്‍ മുഖേനയും പരിചയത്തിലായ പ്രതി യുവതിയെ പ്രണയം നടിച്ച് നീറാടുള്ള വീട്ടില്‍ നിന്നു ബൈക്കില്‍ കൊണ്ടുപോയി എറണാകുളത്തും കോഴിക്കോട്ടുമുള്ള ലോഡ്ജില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണയം വച്ച് തിരിച്ചു
നല്‍കാതെ ചതിച്ചുവെന്നുമാണ് പരാതി. യുവതിയെ കാണാതായതോടെ അവരുടെ ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടതോടെ എട്ടു ദിവസത്തിനു ശേഷം ഫെബ്രുവരി 26ന് കൊണ്ടോട്ടിയില്‍ കൊണ്ടുവന്ന് യുവതിയെ പ്രതി ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു. മുങ്ങിയ പ്രതിക്കായി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഫാസ്റ്റ്ഫുഡ് ഷോപ്പുകളില്‍ ജോലി ചെയ്തുവരികയായിരുന്ന നിസാമുദീന്‍ കാസറഗോഡ് ചെറുവത്തൂരിലുള്ള ഒരു ഹോട്ടലില്‍ ജോലി ചെയ്തതായി അറിവായതിനെ തുടര്‍ന്ന് പോലീസ് അവിടെയെത്തി അറസ്റ്റു ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാനഡ് ചെയ്തു. പ്രതി ഇതുപോലെ നിരവധി സ്ത്രീകളുമായി ചാറ്റ് ചെയ്യുന്നത് പതിവാക്കിയ ആളാണെന്നു പോലീസ് പറഞ്ഞു. പ്രതിയെ ഡിവൈഎസ്പി കെ. അഷ്റഫ്, ഇന്‍സ്പെക്ടര്‍ എം.സി പ്രമോദ്, എസ്ഐ ദിനേശ്കുമാര്‍, സിപിഒ പമിത്ത്, രതീഷ്, മുഹമ്മദ് മുസ്തഫ തുടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്ത് കേസന്വേഷണം നടത്തുന്നത്.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]