ചെറുവിരലില്‍ വിസ്മയം തീര്‍ത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടി മലപ്പുറത്തുകാരന്‍

ചെറുവിരലില്‍ വിസ്മയം തീര്‍ത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടി മലപ്പുറത്തുകാരന്‍

ചെറുവിരലില്‍ വിസ്മയം തീര്‍ത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് മലപ്പുറത്തുകാരന്‍. മലപ്പുറം വളാഞ്ചേരി വൈക്കത്തൂര്‍ സ്വദേശി കെ.ടി മുഹമ്മദ് സാലിഹ്. തന്റെ വലത് ചെറുവിരല്‍ കൊണ്ട് വെറും 28 മിനിട്ടില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം വരച്ചാണ് കെടി മുഹമ്മദ് സാലിഹ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ആരെയും വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് സാലിഹ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം മനോഹരമായ രീതിയില്‍ വരച്ച് എടുത്തിരിക്കുന്നത്.വീടിന്റെ രണ്ടാം നിലയിലെ ചുമരിലാണ് വെറും ചായ മാത്രം ഉപയോഗി കൊണ്ട് കൊണ്ട് ഇത്രയും മനോഹരമായ രീതിയില്‍ ചിത്രം വരച്ചത്. നിരവധി ആളുകളാണ് സാലിഹ് വരച്ച ഈ ചിത്രം കാണാന്‍ വീട്ടിലെത്തുന്നത് . ബികോം വിദ്യാര്‍ത്ഥിയായ സാലിഹ് ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും ചെറുപ്പം മുതല്‍ തന്നെ ചിത്രരചനയില്‍ കഴിവുകളുണ്ടെന്ന് ഈ യുവാവ് തെളിയിച്ചിട്ടുണ്ട്. ചായ ചിത്രത്തിനു പുറമെ പെന്‍സില്‍ വരയിലും ഈ യുവാവ് കഴിവ് തെളിയിച്ചിട്ടുണ്ട്.കൊവിഡ് നിരീക്ഷണത്തില്‍ ഇരിക്കുമ്പോള്‍ കൂട്ടുകാരില്‍ നിന്ന് ലഭിച്ച പ്രോചോതനത്തിന്റെ അടിസ്ഥാനത്തില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു ചിത്രം വരച്ചത് എന്ന് സാലിഹ് പറയുന്നു. അത് പിന്നീട് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ അയക്കുകയും അവര്‍
അത് അംഗീകരിക്കുകയും ചെയുകയായിരുന്നു. ഇത്തരത്തില്‍ ഒരു നേട്ടം പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്ത വിജയിച്ചതില്‍ വളരെയധികം സന്തോഷം ഉണ്ടെന്നും സാലിഹും കുടുംബവും പറയുന്നു.
അതേസമയം ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ വൈക്കത്തൂര്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാലിഹിനെ ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്തു. കോട്ടക്കല്‍ നിയോജക മണ്ഡലം എംഎല്‍എ പ്രൊഫസര്‍ ആബിദ് ഹുസൈന്‍ തങ്ങളാണ് സാലിഹിനുള്ള ഉപഹാരം കഴിമാറിയത്. ചടങ്ങില്‍ സാലിഹ് എംഎല്‍എയുടെ ചിത്രം വരച്ച് എംഎല്‍എക്ക് കൈമാറി.

 

Sharing is caring!