കോഴിക്കോട് ജില്ലയില്‍ നിപ്പ രോഗം സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കത്തിലായ മലപ്പുറത്തുകാരുടെ ശാരീരിക നില നല്ലരീതിയില്‍ തുടരുന്നതായി ഡി.എം.ഒ
മലപ്പുറം :കോഴിക്കോട് ജില്ലയില്‍ നിപ്പ രോഗം സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള ജില്ലയിലെ വ്യക്തികളുടെ ശാരീരിക നില നല്ലരീതിയില്‍ തുടരുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ സക്കീന അറിയിച്ചു.
നിപ്പ രോഗത്തിന് 40 ശതമാനം മുതല്‍ 75 ശതമാനം വരെ യും ചിലപ്പോള്‍ 100 ശതമാനം വരെയും മരണനിരക്ക് ഉള്ളതിനാല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമ്പര്‍ക്ക വിലയ്ക്ക് ഇരിക്കുന്ന മുഴുവന്‍ വ്യക്തികളോടും; മാസ്ക് ധരിക്കുക, പ്രതേക മുറിയും
ശുചി മുറിയും ഉപയോഗിക്കുക തുടങ്ങിയ
കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിപ്പ അസുഖത്തിന്റെ സമാന രീതിയിലുള്ള രോഗ ലക്ഷണങ്ങളുമായി മഞ്ചേരി മെഡിക്കല്‍ കോളേജിലും മറ്റു ആശുപത്രികളിലും രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ യും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെയും വിവിധ പരിശോധനകള്‍ നടത്തി വരികയാണ്.
ഇവരോടും ഇവരുടെ ബന്ധുക്കളോടും കൃത്യമായ സമ്പര്‍ക്ക വിലക്ക് പാലിക്കുവാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിപ്പ സ്ഥിരീകരിച്ച പ്രദേശത്തിന്റെ ജില്ലയിലെ സമീപ സ്ഥലങ്ങളില്‍ വിവിധ രോഗലക്ഷണങ്ങള്‍ ഉള്ളവരുടെയും പനി മുതലായ ലക്ഷണങ്ങള്‍ ഉള്ളവരുടെയും ആരോഗ്യനില സര്‍വ്വേ നടത്തിവരികയാണ്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉള്ള വ്യക്തികള്‍ അതാത് പ്രദേശങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരുമായോ ആര് ആര് ടി മെമ്പര്‍മാരുമായോ
ആശാ പ്രവര്‍ത്തകരുമായോ ആരോഗ്യവകുപ്പിന്റെ കണ്ട്രോള് സെല്ലുമായോ ബന്ധപ്പെടാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
നിലവില്‍ പൊതുജനങ്ങള്‍ തുടര്‍ന്നുവരുന്ന കൊവിഡ് മാനദണ്ഡങ്ങള്‍ ആയ കൈ കഴുകല്‍, മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കല്‍, എന്നിവ എല്ലാം തന്നെ കൃത്യമായി പാലിക്കണമെന്നും നിപ്പ ക്കെതിരെയും കോവിഡിനെതിരെയും ശക്തമായ പ്രതിരോധം തീര്‍ക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]