ചന്ദ്രികയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഏഴ് തെളിവുകള്‍ നല്‍കുമെന്ന് ജലീല്‍

ചന്ദ്രികയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഏഴ് തെളിവുകള്‍ നല്‍കുമെന്ന് ജലീല്‍

ചന്ദ്രികയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ തെളിവുകള്‍ കൈമാറാന്‍ കെ ടി ജലീല്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകും. ഇഡി നോട്ടീസ് അനുസരിച്ചാണ് ഹാജരാകുന്നതെന്ന് ജലീല്‍ പറഞ്ഞു. കേസില്‍ ഏഴ് തെളിവുകള്‍ നല്‍കുമെന്നും ജലീല്‍ പറഞ്ഞു. അതേസമയം കുഞ്ഞാലിക്കുട്ടിയെ വെട്ടിലാക്കാന്‍ എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട കെടി ജലീല്‍ പാര്‍ട്ടിയില്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണ്.

ജലീലിന്റെ ഇഡി അനുകൂല നിലപാടില്‍ സിപിഎമ്മിനുള്ളത് കടുത്ത അതൃപ്തിയാണ്. ജലീല്‍ ഏറ്റെടുത്ത് ഉന്നയിച്ചത് എആര്‍ നഗര്‍ ബാങ്കിലെ സഹകരണ വകുപ്പിന്റെ ആഭ്യന്തര പരിശോധനാ റിപ്പോര്‍ട്ടാണ്. പക്ഷെ എല്ലാം കുഞ്ഞാലിക്കുട്ടിയുമായുള്ള പോരെന്ന നിലയ്ക്ക് കണ്ട് അവഗണിക്കുകയാണ് സിപിഎം. കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ പാര്‍ട്ടി സമരമുഖം തുറക്കുമ്പോഴുള്ള ജലീലിന്റെ നീക്കങ്ങള്‍ ശരിയായില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പരസ്യമായ പരിഹാസം.

 

Sharing is caring!