മലപ്പുറം തേഞ്ഞിപ്പലത്ത് മരം മുറിക്കുന്നതിനിടെ മരച്ചില്ല ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

മലപ്പുറം തേഞ്ഞിപ്പലത്ത് മരം മുറിക്കുന്നതിനിടെ മരച്ചില്ല ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

തേഞ്ഞിപ്പലം: മരം മുറിക്കുന്നതിനിടെ മരച്ചില്ല ദേഹത്ത് വീണ് മരിച്ചു. ദേവതിയാല്‍ സ്വദേശി കെ.ടി മുഹമ്മദ് കുട്ടി (60) ആണ് മരിച്ചത്.  ജോലിക്കിടെയാണ് അപകടം. ഉടനെ തന്നെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ദേവതിയാല്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്തു. ഭാര്യ: ഉമ്മാച്ചുട്ടി. മക്കള്‍: കെ.ടി ഫിറോസ് (പ്രൊഫസര്‍ ഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടി), റിയാസ് (കോയമ്പത്തൂര്‍), റഷീദ് (സഊദി), ജംഷീര്‍. മരുമക്കള്‍: ആബിദ, സൗദാബി, നാജിദ, സാജിദ.

 

Sharing is caring!