കര്‍ശന ലോക്ക് ഡൗണ്‍ പ്രദേശങ്ങളിളിലും മൈക്രോ കണ്ടയിന്‍മെന്റ് സോണുകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍

കര്‍ശന ലോക്ക് ഡൗണ്‍ പ്രദേശങ്ങളിളിലും മൈക്രോ കണ്ടയിന്‍മെന്റ് സോണുകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍

കര്‍ശന ലോക്ക് ഡൗണ്‍ പ്രദേശങ്ങളിളിലും മൈക്രോ കണ്ടയിന്‍മെന്റ് സോണുകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍

* കര്‍ശന ലോക്ക്ഡൗണ്‍ പ്രദേശങ്ങള്‍/ കണ്ടയ്ന്‍മെന്റ് സോണില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുളള പോക്കുവരവ് നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായിരിക്കും.

* പാല്‍, പത്രം, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ / പ്രവര്‍ത്തികള്‍, പെട്രോള്‍ പമ്പുകള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പാചക വാതക വിതരണം, ടെലികോം, മഴക്കാല പൂര്‍വ്വ ശുചീകരണം, ചരക്കുഗതാഗതം, ചരക്കുകളുടെ ലോഡിംഗ് & അണ്‍ലോഡിംഗ്, അന്തര്‍ജില്ല യാത്ര (പാസ് / സത്യവാങ്മൂലം സഹിതം), മരണാന്തര ചടങ്ങുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ എന്നിവയ്ക്കു മാത്രമായിരിക്കും അനുമതി.

* ഹോട്ടലുകള്‍ ഹോം ഡെലിവറിക്കായി വൈകുന്നേരം ഏഴ് മണിവരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

* ബാങ്കുകള്‍  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  കൊണ്ട് ഉച്ചയ്ക്ക് രണ്ട് മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കിന് പുറത്തും അകത്തും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ബാങ്ക് മാനേജര്‍മാര്‍ ഉറപ്പുവരുത്തണം. അല്ലാത്ത പക്ഷം ബന്ധപ്പെട്ട അധികാരികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ബാങ്കിലെ ജീവനക്കാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് സംബന്ധിച്ചുളള വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം.

* അവശ്യ വസ്തുക്കളുടെ വില്‍പ്പന ഉച്ചയ്ക്ക് രണ്ട് മണിവരെ അനുവദിക്കും. ഇത്തരം സ്ഥാപനങ്ങള്‍ ജീവനക്കാര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് സംബന്ധിച്ചുളള വിവരങ്ങളും പ്രസ്തുത സ്ഥാപനങ്ങളില്‍ അനുവദനീയമായ ഗുണഭോക്താക്കളുടെ എണ്ണം സംബന്ധിച്ചുളള വിവരങ്ങളും പ്രദര്‍ശിപ്പിക്കണം.

* നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാകുന്നതിന് മുമ്പായി അതത് പഞ്ചായത്തുകളിലും നഗരസഭാ വാര്‍ഡുകളിലും ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഉച്ചഭാഷിണിയിലൂടെ പൊതുജനങ്ങളെ അറിയിക്കണം.

* മുകളില്‍ അനുവദിച്ചിട്ടുളള പ്രവര്‍ത്തികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

* പൊതുഗതാഗതം (കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍) കോവിഡ് പ്രാട്ടോകോള്‍ പാലിച്ച് അനുവദിക്കുന്നതാണ്. ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുന്നതല്ല.

* 10 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലും പ്രായമുള്ളവര്‍ യാതൊരു കാരണവശാലും വ്യക്തമായ കാര്യങ്ങളില്ലാതെ പൊതു സ്ഥലങ്ങളിലോ കടകളിലോ പോകരുത്.

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ ഏഴില്‍ കൂടുതലായതിനെ തുടര്‍ന്ന് കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങള്‍ ചുവടെ,

ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍

ചോക്കാട് – വാര്‍ഡ് 10 (പുല്ലങ്ങോട്), 16 (മഞ്ഞപ്പെട്ടി)
ഇരിമ്പിളിയം – വാര്‍ഡ് 15 (വെണ്ടല്ലൂര്‍ നോര്‍ത്ത്)
കോഡൂര്‍ – വാര്‍ഡ് എട്ട് (ഈസ്റ്റ് കോഡൂര്‍), 10 (വലിയാട്)
കൂട്ടിലങ്ങാടി – വാര്‍ഡ് നാല് (പട്ടിയില്‍പറമ്പ്)
നിറമരുതൂര്‍ – വാര്‍ഡ് 12 (കുമാരന്‍പടി)
ഒതുക്കുങ്ങല്‍ – വാര്‍ഡ് ആറ് (തൊടുകുത്തുപറമ്പ്)
തുവ്വൂര്‍ – വാര്‍ഡ് 17 (അരക്കുളം)
വട്ടംകുളം – വാര്‍ഡ് 15 (തൈക്കാട്)
വണ്ടൂര്‍ – വാര്‍ഡ് 19 (വണ്ടൂര്‍ ടൗണ്‍), 21 (വെള്ളാമ്പുറം)

നഗരസഭ വാര്‍ഡുകള്‍

കൊണ്ടോട്ടി – വാര്‍ഡ് 37 (കാഞ്ഞിരപ്പറമ്പ്)

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍

മാറഞ്ചേരി – പമ്പാട് ലക്ഷം വീട് കോളനി
വെട്ടം – പുത്തന്‍ പീടിക

Sharing is caring!