മലപ്പുറം വേങ്ങരയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ചു

മലപ്പുറം വേങ്ങരയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ചു

മലപ്പുറം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങര കുറ്റൂര്‍ നോര്‍ത്ത് കെ. എം. എച്. എസ് സ്‌കൂള്‍ ഹ്യുമാനിറ്റീസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി അനിക (17) യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പുറത്ത് പോയ വീട്ടുകാര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
തമിഴ്നാട് സ്വദേശികളായ അനികയുടെ കുടുംബം ഏറെ വര്‍ഷങ്ങളായി കണ്ണമംഗലം വട്ടപ്പൊന്തയിലാണ് താമസം. മുരുകന്‍ ശ്രീദേവി ദമ്പതികളുടെ മകളാണ് അനിക. അനികക്ക് ഒരു വയസായ സമയത്ത് ഭാര്യയേയും മകളെയും മുരുകന്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു. പിന്നീട് അമ്മയുടെയും മറ്റു ബന്ധുക്കളുടെയും സംരക്ഷണത്തിലാണ് അനിക ഉണ്ടായിരുന്നത്. അതിനിടെ ഒരു വര്‍ഷത്തിന് മുമ്പ് അനികയുടെ അമ്മയുടെ വിവാഹവും നടന്നു. തിരൂരങ്ങാടി താലൂക് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്ര്‍മോട്ടത്തിനും കോവിഡ് പരിശോധനക്കും ശേഷം പരപ്പനങ്ങാടിയില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍.

 

Sharing is caring!