ബിസ്സിനസ്സില്‍ പങ്കാളികളാക്കാമെന്ന്പറഞ്ഞ് മലപ്പുറത്തുകാരില്നിന്നും കോടികള്‍ വാങ്ങി മുങ്ങിയ പ്രതി ചെന്നൈയില്‍ പിടിയില്‍

മലപ്പുറം: സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്നയാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍ . കുമരനല്ലൂര്‍ സ്വദേശി ഷിഹാബുദ്ധീന് (36) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. 2015ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന ഉറപ്പില്‍ മലപ്പുറം ചങ്ങരംകുളത്തെ രണ്ടുപേരില്‍ നിന്നും ഒരു കോടി 75 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതായാണ് പരാതി. പണം നല്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബിസ്സിനസ്സില്‍ പങ്കാളികളാക്കാത്തതിനെ തുടര്‍ന്ന് ഇരുവരും ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇതിനിടയില്‍ ഷിഹാബുദ്ധീന് മലേഷ്യയിലേക്ക് കടന്നിരുന്നു. തുടര്‍ന്ന് ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തില്‍ ഇയാള്‍ക്കെതിരെ ലുകൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം ചെന്നെ വിമാനത്താവളത്തിലെത്തിയ ഇയാളെ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം തടഞ് വെക്കുകയും പോലീസിന് കൈമാറുകയായിരുന്നു. ചങ്ങരംകുളം എസ്.ഐ ഹരിഹരസൂനു , സീനിയര്‍ സി.പി.ഒ ഉദയകുമാര്‍, സി.പി.ഒ ലിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെന്നെയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചങ്ങരംകുളത്ത് എത്തിക്കുകയും കോടതിയില്‍ ഹാജറാക്കുകയും ചെയ്തു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി