മലപ്പുറം ഡി.സി.സി പ്രസിഡന്റായി അഡ്വ വി.എസ് ജോയ് ചുമതലയേറ്റു

മലപ്പുറം: മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി അഡ്വ വി.എസ് ജോയ് ചുമതലയേറ്റു. ചടങ്ങ് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ മുരളീധരന് എം.പി ഉദ്ഘാടനം ചെയ്തു.
ജില്ലയുടെ താല്‍ക്കാലിക ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഇ.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ്, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധീഖ് എം.എല്‍.എ, എ.ഐ.സി.സി സെക്രട്ടറി പി.വി മോഹന്‍, എ.പി അനില്‍ കുമാര്‍ എം.എല്‍.എ, യു.ഡി.എഫ് ജില്ലാ ചെയര്മാന് പി.ടി അജയ് മോഹന്‍, കെ.എം അഭിജിത്ത്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ കരീം, കെപിസിസി സെക്രട്ടറിമാരായ കെ.പി അബ്ദുല്‍ മജീദ്, വി ബാബുരാജ്, കെ.പി നൗഷാദ് അലി,സി ഹരിദാസ് എക്സ് എം.പി, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗങ്ങളായ എന്‍.എ കരീം,പി രാധാകൃഷ്ണന് മാസ്റ്റര്‍, എം.പി മുഹമ്മദ്, വി സൈദ് മുഹമ്മദ് തങ്ങള്‍, ആര്യാടന് ഷൗക്കത്ത് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
യോഗത്തിന് ഡി.സി.സി ഭാരവാഹികളായ അസീസ് ചീരാന്‍ തൊടി സ്വാഗതവും സക്കീര്‍ പുല്ലാര നന്ദിയും പറഞ്ഞു
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]