മലപ്പുറം എളങ്കൂരില്‍ കെ.എസ്.ഇ.ബി ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

മലപ്പുറം എളങ്കൂരില്‍ കെ.എസ്.ഇ.ബി ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

മഞ്ചേരി : കെ എസ് ഇ ബിയുടെ കരാര്‍ ജീവനക്കാരന്‍ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. തൃക്കലങ്ങോട് കരിക്കാട് എളങ്കൂര്‍ റോഡില്‍ കൊടശ്ശേരിപ്പറ്റക്കുന്ന് വേലായുധന്‍ (57) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറു മണിയോടെ മഞ്ചേരി ചെരണിയില്‍ ട്രാന്‍സ്ഫോര്‍മറിന് സമീപം ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് അപകടം. ഉടന്‍ നാട്ടുകാരും സഹപ്രവര്‍ത്തകരും മേലാക്കം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഭാര്യ : സരോജിനി, മക്കള്‍ : വിദ്യ, ലയ, വൈഷ്ണവ്, വിനയന്‍. മഞ്ചേരി എസ് ഐ മുഹമ്മദ് ബഷീര്‍ ഇന്‍ക്വസ്റ്റ് നടത്തി. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Sharing is caring!