മാര്‍ബിള്‍ ലോഡിറക്കുന്നതിനിടെ ഇടയില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

മാര്‍ബിള്‍ ലോഡിറക്കുന്നതിനിടെ ഇടയില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

പാണ്ടിക്കാട്: കൊടശ്ശേരിയിലെ മാര്‍ബിള്‍ കടയില്‍ ലോഡ് ഇറക്കുകയായിരുന്ന രാജസ്ഥാന്‍ സ്വദേശി പാളികള്‍ക്കിടയില്‍പ്പെട്ട് മരിച്ചു. രാജസ്ഥാന്‍ സ്വദേശി മണിലാല്‍ മൈഡ (38)യാണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12നാണ് അപകടം.കടയിലേക്ക് ലോഡുമായി വന്ന ലോറിയില്‍ നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടെ മണിലാല്‍ മാര്‍ബിളിനിടയില്‍ കുടുങ്ങുകയായിരുന്നു. പാണ്ടിക്കാട് പോലീസ്, തിരുവാലിയില്‍ നിന്നുള്ള അഗ്‌നി രക്ഷാ സേന, ട്രോമ കെയര്‍, പോലീസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനിടയിലാണ് മൃതദേഹം പുറത്തെടുക്കാനായത്.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊടശ്ശേരി റോളക്‌സ് മാര്‍ബിള്‍ കടയിലെ ജീവനക്കാരനാണ് മരണപ്പെട്ട മണിലാല്‍ മൈഡ.

 

Sharing is caring!