സ്കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് അവാര്‍ഡില്‍ തിളങ്ങി മലപ്പുറം
ആരോഗ്യ മേഖലയിലെ നൂതനമായ വേറിട്ട പദ്ധതികളിലൂടെ രണ്ട് സ്കോച്ച് ഓഡര്‍ ഓഫ് മെറിറ്റ് ദേശീയ പുരസ്കാരം മലപ്പുറം ആരോഗ്യകേരളം സ്വന്തമാക്കി. കേരള സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെ പുരോഗതിക്കായി വിഭാവനം ചെയ്ത ആര്‍ദ്രം പദ്ധതിയുടെ ചുവടുപിടിച്ച് നടപ്പിലാക്കിയ ആശ ഡിജിറ്റൈസേഷന്, കേരള മോഡല്‍ ട്രാന്‍ഫര്‍മേഷന്‍ ഓഫ് അറബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഇന്‍ മലപ്പുറം എന്നീ പദ്ധതികളുടെ പ്രവര്‍ത്തന മികവിനാണ് 72-മത്് സ്കോച്ച് ഉച്ചകോടിയില്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് സര്‍ട്ടിഫിക്കറ്റ് ആരോഗ്യകേരളം കരസ്ഥമാക്കിയത്. പുരസ്ക്കാരം ജില്ലാ കലക്ടറില്‍ നിന്നും ഡി.എം.ഒ ഡോ.കെ.സക്കീന, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ ഷിബുലാല്‍, അക്ഷയ ഡിസ്ട്രിക് പ്രോഗ്രാം മാനേജര്‍ പിജി ഗോകുല്‍, എന്‍.യു.എച്ച്.എം കോര്‍ഡിനേറ്റര്‍ കെ.ശ്രീജിത്ത്, ആശ ജില്ലാ കോര്‍ഡിനേറ്റര്‍ കെ ശ്രീപ്രസാദ് എന്നിവര്‍ ഏറ്റുവാങ്ങി.
ഇന്ത്യയില്‍ ആദ്യമായി ആശപ്രവര്‍ത്തകര്‍ക്ക് കമ്പ്യൂട്ടര്‍ സാക്ഷരത നല്കിയ ജില്ല മലപ്പുറം ജില്ലയാണ്. 3,225 ആശമാര്‍ക്കാണ് കമ്പ്യൂട്ടര്‍ സാക്ഷരത നല്‍കിയത്. അക്ഷയകേന്ദ്രവുമായി സഹകരിച്ചാണ് ആരോഗ്യകേരളം ഈ നേട്ടം സ്വന്തമാക്കിയത്. ഈ മാതൃക തുടര്‍ന്ന് ഗവണ്മെന്റ് ഓഫ് ഇന്ത്യ ഏറ്റെടുക്കുകയും കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ആശ ഡിജിറ്റൈസേഷന്പദ്ധതി വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.
കേരള സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പരിഗണന നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ‘കേരള മോഡല്‍ ട്രാന്‍ഫര്‍മേഷന്‍ ഓഫ് അറബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഇന്‍ മലപ്പുറം’ എന്ന പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ആദ്യഘട്ടം നഗരസഭ സ്വന്തം കെട്ടിടം അനുവദിച്ച് നല്‍കിയിട്ടുള്ള അഞ്ച് നഗരാരോഗ്യ കേന്ദ്രങ്ങളെ പദ്ധതി നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുക്കുകയും ഈ സ്ഥാപനങ്ങളിലെ കുറവ് കണ്ടെത്തി രോഗീ സൗഹൃദ സേവനം നല്കത്തക്ക രീതിയില്‍ സ്ഥാപനങ്ങളെ സമയബന്ധിതമായി മാറ്റിയെടുക്കുകയും ചെയ്തു. എന്‍.എച്ച്.എം, നഗരസഭ മുഖേനയും പ്രവൃത്തികള്‍ക്കുള്ള തുക കണ്ടെത്തി. ഈ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനായി സ്വീകരിച്ച മാര്‍ഗം, എടുത്ത സമയം, ഈ പദ്ധതി മുഖേന രോഗികള്‍ക്കും ജീവനക്കാര്‍ക്കും ലഭ്യമാകുന്ന അധിക സേവനങ്ങളും സൗകര്യങ്ങള്‍ കെട്ടിട നവീകരണത്തിനായി പ്രയോഗിച്ച നൂതന ആശയങ്ങള്‍ എന്നിവ കണക്കിലെടുത്താണ് സ്കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഈ പ്രവൃത്തിയിലൂടെ ഇന്ത്യക്ക് തന്നെ മാതൃകയാകുന്ന തരത്തിലേക്ക് നഗര പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ മാറ്റിയെടുക്കാനും കഴിഞ്ഞു.
ഫെബ്രുവരി 27 ന് ഓണ്‍ലൈനായി നടന്ന 72-ാംമത് സ്കോച്ച് ഉച്ചകോടിയില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ.ഷിബുലാല്‍ ഈ പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. പാനലിന്റെ വിശദമായ വിലയിരുത്തലുകള്‍ക്കും വോട്ടിങിനും ശേഷം കേരളത്തിന് അഭിമാനമായ സ്കോച്ച് ഓര്‍ഡര്‍ ഓഫ് മെറിറ്റ് അംഗീകാരത്തിന് ജില്ലയില്‍ നിന്നും രണ്ട് പദ്ധതികളും അര്‍ഹത നേടി. സ്കോച്ച് പുരസ്കാരം നേടിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. പരിപാടിയില്‍ ബിസിസി കണ്‍സള്‍ട്ടന്റ് ഇ.ആര് ദിവ്യ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍, പി.ആര്.ഒ എ.സംഗീതകുമാരി എന്നിവര്‍ പങ്കെടുത്തു.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]