മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെതിരെ ഐ.എന്‍.എല്‍ മണ്ഡലം കമ്മിറ്റി

മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെതിരെ ഐ.എന്‍.എല്‍ മണ്ഡലം കമ്മിറ്റി

മലപ്പുറം: മഞ്ചേരി നഗരസഭയിലെ പട്ടര്‍കുളത്തെ കുടക്കല്ല് സന്ദര്‍ശനം എന്ന പേരില്‍ നടന്ന പരിപാടി എ.പിഅബൂബക്കര്‍ ഉസ്താദിന്റെ മദ്ധ്യസ്ഥതയില്‍ നടന്ന തീരുമാനം ങ്ങളുടെ ലംഘനവും മന്ത്രി ഗ്രൂപ്പ് പ്രവര്‍ത്തനം തുടരുന്നു എന്നതിന്റെ വ്യക്തമായ സൂചനയുമാണെന്ന് ഐ.എന്‍.എല്‍ മണ്ഡലം കമ്മിറ്റി.

2003 മഞ്ചേരി നഗരസഭയില ഐഎന്‍എല്‍ – എല്‍ ഡി എഫ് ഭരണം കാലുമാററത്തിലൂടെ അട്ടിമറിച്ച് ലീഗിന് ഭരണം നേടിക്കൊടുക്കാന്‍ അഹോരാത്രം പണിയെടുത്ത അന്നത്തെ ജില്ലാ പ്രസിഡന്റായ സാലാം കുരിക്കള്‍ ,മുസ്ലിംലീഗ് ആറു വര്‍ഷത്തേക്ക് പുറത്താക്കിയ വല്ലാഞ്ചിറ നാസര്‍ എന്നിവരാണ് മന്ത്രിയെ അനുഗമിച്ചത്. മഞ്ചേരി നഗരസഭയിലെ എല്‍ഡിഎഫ് ഭരണം അട്ടിമറിച്ച കൗണ്‍സിലറുടെ വീട്ടിലായിരുന്നു മന്ത്രിയുടെ ആദ്യ സന്ദര്‍ശനം. വള്ളുവമ്പ്രത്തുള്ള വിവാദ കള്ളക്കടത്തുകാരന്റെ വീട്ടിലായിരുന്നു മന്ത്രിയുടെ ഉച്ച ഭക്ഷണം.

ഐ എന്‍ എല്‍ മണ്ഡലം കമ്മിറ്റിയെയും എല്‍ ഡി എഫ് മഞ്ചേരി കമ്മറ്റിയെ അറിയിക്കാതെ യുള്ള മന്ത്രിയുടെ കൊടക്കല്ല് സന്ദര്‍ശനത്തില്‍ നിന്നും എന്‍ഡിഎഫ്-ഐഎന്‍ എല്‍ നേതാക്കളും പ്രവര്‍ത്തകരും വിട്ടു നിന്നു.

കുടക്കല്ല് സന്ദര്‍ശനം എല്‍ ഡി എഫ്-ഐഎന്‍ എല്‍ സഹകരണത്തോടെ നടത്താന്‍ ഇന്നത്തെ പരിപാടി മാറ്റി, മന്ത്രിക്ക് സൗകര്യമുള്ള മറ്റൊരു ദിവസമാക്കണമെന്ന് ഇന്നലെ ഐഎന്‍എല്‍ മണ്ഡലം കമ്മറ്റി അഭ്യര്‍ത്ഥിച്ചിരുന്നു. ആ അഭ്യര്‍ത്ഥനയും നിരസിക്കുകയാണ് മന്ത്രി ചെയ്തത്.
മന്ത്രിയുടെ തീരുമാനത്തില്‍ ഐഎന്‍എല്‍ മണ്ഡലം കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി.

 

പട്ടര്‍കുളത്തെ കുടക്കല്ല് സംരക്ഷിക്കും:
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

 

മഹാശിലായുഗ ശേഷിപ്പായ മഞ്ചേരി പട്ടര്‍കുളത്തെ കുടക്കല്ല് സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. മഞ്ചേരി പട്ടര്‍കുളത്തെ കുടക്കല്ല് സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലത്തിന്റെയും നാടിന്റെയും ഓര്‍മ നിലനിര്‍ത്തുന്ന തരത്തില്‍ കുടക്കല്ല് സംരക്ഷിക്കുമെന്നും പുരാവസ്തുവകുപ്പുമായി ബന്ധപ്പെട്ട് സംരക്ഷിത സ്മാരകമായി മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ടൂറിസം മന്ത്രിയോടും രാഷ്ട്രീയ പ്രതിനിധികളോടും നഗരസഭയോടും കൂടിയാലോചിച്ച് മേഖലയിലെ വിനോദ സഞ്ചാര സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
പട്ടര്‍കുളത്തെ കുടക്കല്ല് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ നടപടി ആരംഭിച്ചത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്ന കുടക്കല്ല് നില്‍ക്കുന്ന രണ്ട് സെന്റ് സ്ഥലവും വഴിയും ഉള്‍പ്പെടുന്ന സ്ഥലത്തിന്റെ സര്‍വേ നമ്പര്‍ അടക്കമുള്ള രേഖകള്‍ റവന്യു വകുപ്പ് സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്. മൂന്ന് മീറ്റര്‍ വീതിയില്‍ വഴിയും വിട്ട് നല്‍കാന്‍ ഉടമസ്ഥര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

മഹാശിലായുഗത്തിലെ ശവസംസ്‌കാര സ്മാരകമാണ് കുടക്കല്ലുകള്‍. ചരിത്രകാരനായ വില്യം ലോഗന്റെ മലബാര്‍ മാനുവല്‍ എന്ന പുസ്തകത്തില്‍ ഈ കല്ലിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ചെങ്കല്ല് കൊണ്ട് നിര്‍മിതമായ കുടക്കല്ലുകളാണ് കേരളത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ നിന്ന് വ്യത്യസ്തമായി കരിങ്കല്ല് കൊണ്ടാണ് പട്ടര്‍കുളത്തെ കുടക്കല്ല് നിര്‍മിച്ചിരിക്കുന്നത്.
അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ, മഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ, പുരാവസ്തുവകുപ്പ് ആര്‍ടിസ്റ്റ് കെ.എസ് ജീവ മോള്‍, നറുകര വില്ലേജ് ഓഫീസര്‍ പി.പി ഉമ്മര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

‘ബി ദി വാരിയര്‍’ ക്യാമ്പയിന് തുടക്കം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ആരംഭിച്ച ‘ബി ദ വാരിയര്‍’ ബോധവത്കരണ ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന ജില്ലാപ്രോഗ്രാം മാനേജര്‍ ഡോ. എ ഷിബുലാല്‍ എന്നിവര്‍ക്ക് കൈമാറി നിര്‍വഹിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തി മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കുകയും വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കുകയുമാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.

യഥാസമയം വാക്സിന്‍ സ്വീകരിച്ചു എസ്.എം.എസ് കൃത്യമായി പാലിച്ചു ആധികാരികമായ സന്ദേശങ്ങള്‍ കൈമാറി കോവിഡിനെതിരായ പോരാട്ടത്തില്‍ യോദ്ധാവാകൂ എന്നതാണ് ക്യാമ്പയിന്‍ നല്‍കുന്ന സന്ദേശം. എസ്.എം.എസ് കൃത്യമായി പാലിക്കുക, ആരോഗ്യവകുപ്പിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുളള ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറുക, റിവേഴ്സ് ക്വാറന്റൈന്‍ പാലിക്കുക, വയോജനങ്ങള്‍ കുട്ടികള്‍ കിടപ്പു രോഗികള്‍ എന്നിവരിലേക്ക് രോഗം എത്തുന്നതു തടയുക തുടങ്ങി വിവിധ ജനവിഭാഗങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കാനും ക്യാമ്പയിന്‍ ലക്ഷ്യമിടുന്നുണ്ട്.

പരിപാടിയില്‍ ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി. രാജു, ഡെപ്യൂട്ടി എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം ഫസല്‍, എന്‍.എച്ച്.എം ബിസിസി കണ്‍സള്‍ട്ടന്റ് ഇ. ആര്‍ ദിവ്യ, ആശ കോര്‍ഡിനേറ്റര്‍ ശ്രീപ്രസാദ്, പി.ആര്‍.ഒ സംഗീതകുമാരി എന്നിവര്‍ പങ്കെടുത്തു.

 

Sharing is caring!