ചെറുവിരല്‍ കൊണ്ട് വിസ്മയം തീര്‍ത്ത് മലപ്പുറത്തുകാരന്‍ മുഹമ്മദ് സ്വാലിഹ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

ചെറുവിരല്‍ കൊണ്ട് വിസ്മയം തീര്‍ത്ത് മലപ്പുറത്തുകാരന്‍ മുഹമ്മദ് സ്വാലിഹ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

വളാഞ്ചേരി:ചെറു വിരല്‍ കൊണ്ട് വിസ്മയം തീര്‍ത്ത് ഇന്ത്യ ബുക്ക് ഓഫ് റെകോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് വൈക്കത്തൂര്‍ സ്വദേശി കെ.ടി മുഹമ്മദ് സാലിഹ്. തന്റെ വലതു ചെറുവിരല്‍ കൊണ്ട് 28 മിനുറ്റ് സമയം കൊണ്ട് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം വരച്ചാണ് സാലിഹ് ഈ നേട്ടം കൈവരിച്ചത്.ഛായ ചിത്രത്തിന് പുറമെ പെന്‍സില്‍ ഡ്രോയിങ്ങിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഈ ബി.കോം ബിരുദ ദാരി. ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും ചെറുപ്പത്തില്‍ തന്നെ ചിത്ര രചനയില്‍ കഴിവ് തെളിയിച്ചിരുന്ന സാലിഹിന് മാതാപിതാക്കളായ കെ.ടി.സൈതലവിയും സല്‍മയും പൂര്‍ണ്ണ പിന്‍തുണ നല്‍കി കൂടെയുണ്ട്.നിരവധി പേരാണ് സാലിഹ് വരച്ച ചിത്രങ്ങള്‍ കാണാനും അഭിനന്ദിക്കാനും വീട്ടില്‍ വന്നു കൊണ്ടിരിക്കുന്നത്.

വൈക്കത്തൂര്‍ ടൌണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാലിഹിനെ വീട്ടില്‍ എത്തി അനുമോദിച്ചു. പ്രൊഫ. ആബിദ് ഹുസ്സൈന്‍ തങ്ങള്‍ എം എല്‍എ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഉപഹാരം നല്‍കി.ചടങ്ങില്‍ താന്‍ വരച്ച എം എല്‍എയുടെ ചിത്രം അദ്ദേഹത്തിന് കൈമാറി. ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ സ്വാലിഹിന് കഴിയട്ടെ എന്ന് എം എല്‍എ ആശംസിച്ചു.

കെ. പി. അസ്‌കര്‍ അലവി, വി. ടി.റഫീഖ്, കെ. ടി. ഇബ്രാഹിം,എ. പി മുഹമ്മദ് നിസാര്‍, എം. പി. മുഹമ്മദ് മുനീര്‍, കെ. പി. മുര്‍ഷിദ് എന്നിവര്‍ സംബന്ധിച്ചു.

 

Sharing is caring!