റാബിയ സൈഫിക്ക് നീതി ലഭിക്കുന്നതിനായി ശബ്ദമുയര്‍ത്തണം: എം.എസ്.എഫ്

റാബിയ സൈഫിക്ക് നീതി ലഭിക്കുന്നതിനായി ശബ്ദമുയര്‍ത്തണം: എം.എസ്.എഫ്

മലപ്പുറം: ഡല്‍ഹി പൊലീസ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയായ റാബിയ സൈഫി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും റാബിയ സൈഫിക്ക് നീതി ലഭിക്കുന്നതിനായി ശബ്ദമുയര്‍ത്തണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. കഴിഞ്ഞ ആഗസ്റ്റ് 27നാണ് രാജ്യത്തെ നടുക്കിയ നിഷ്ടൂരമായ ഈ സംഭവം നടന്നത്. ഇന്നുവരെ ഇതിനെതിരെ ഡല്‍ഹി അധികാര കേന്ദ്രത്തില്‍ നിന്നോ, പ്രബുദ്ധരായ നമ്മുടെ നാട്ടില്‍ നിന്നോ പ്രതിഷേധത്തിന്റെ ലാഞ്ചന പോലുമില്ല. ക്രൂരമായാണ് ഇവരെ കൊലപ്പെടുത്തിയത്. ശരീരത്തില്‍ 50 വെട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ ഭാഗങ്ങളെല്ലാം വെട്ടിമുറിച്ചു കഷണങ്ങളാക്കി മാറ്റി. സംഭവം നടന്ന് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞ് ഇതുവരെ ആ കുടുംബത്തിന് നീതി ലഭ്യമായിട്ടില്ല. ഈ സംഭവം ഇന്ത്യ ചര്‍ച്ച ചെയ്യാതിരിക്കാന്‍ ഉണ്ടായ ബാഹ്യ ഇടപെടലുകള്‍ പുറത്തു വരണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു.
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം ചെയ്ത മലപ്പുറം കുന്നുമ്മലില്‍ സംഘടിപ്പിച്ച പ്രതിഷേധാഗ്‌നി എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. ജസില്‍ പറമ്പന്‍, ലത്തീഫ് പറമ്പര്‍, ഇര്‍ഷാദ് കോഡൂര്‍, ആഷിഖ് പള്ളിമുക്ക്, റഹീസ് ആലുങ്ങല്‍ പ്രസംഗിച്ചു.

 

Sharing is caring!