കുറ്റിപ്പുറത്ത് മണല്‍മാഫിയക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകന് ഭീഷണി

കുറ്റിപ്പുറത്ത് മണല്‍മാഫിയക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകന് ഭീഷണി

കുറ്റിപ്പുറം: മണല്‍മാഫിയക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകന് ഭീഷണി. കുറ്റിപ്പുറം പ്രസ് ക്ലബ് പ്രസിഡന്റും മാതൃഭൂമി ലേഖകനുമായ സുരേഷ് ഇ നായരെയാണ് മണല്‍ മാഫിയ സംഘത്തിലെ ആളെന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ ഫോണിവിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. സഖാവ് ബാപ്പു എന്ന പേര് വെളിപ്പെടുത്തിയാണ് ഇയാള്‍ സുരേഷ് ഇ നായര്‍ക്കെതിരെ മൊബൈല്‍ ഫോണിലൂടെ അസഭ്യം പറഞ്ഞു തുടങ്ങിയത്. കഴിഞ്ഞ ദിവസം മണല്‍ മാഫിയ സംഘത്തിലെ ചിലരെ കുറ്റിപ്പുറം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് പത്രത്തില്‍ വാര്‍ത്ത നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ലേഖകനെ ഭീഷണിപ്പെടുത്തിയത്. സുരേഷ് ഇ നായര്‍ കുറ്റിപ്പുറം പൊലിസില്‍ പരാതി നല്‍കി.സംഭവത്തില്‍ കുറ്റിപ്പുറം പ്രസ് ക്ലബ് ശക്തമായി പ്രതിഷേധിച്ചു. കുറ്റവാളിക്കെതിരെ ഉടനെ നിയമ നടപടി സ്വീകരിക്കണമെന്നും പ്രസ് ക്ലബ് ആവശ്യപ്പെട്ടു.

 

Sharing is caring!