നാലുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് മലപ്പുറം പൊന്നാനിക്കാരനെ തട്ടികൊണ്ട് പോയ കേസില്‍ മുഖ്യ പ്രതി

നാലുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് മലപ്പുറം പൊന്നാനിക്കാരനെ തട്ടികൊണ്ട് പോയ കേസില്‍ മുഖ്യ പ്രതി

പൊന്നാനി: നാല് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച സംഭവത്തിലെ മുഖ്യ പ്രതി പിടിയില്‍.പാലക്കാട് കൂറ്റനാട് സ്വദേശി മാളിയേക്കല്‍ ഹാരിസ് (24)നെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.കഴിഞ്ഞവര്‍ഷം മെയ് 9 നാണ് പൊന്നാനി സ്വദേശിയായ അമല്‍ ബഷീറിനെ തട്ടികൊണ്ട് പോയി മര്‍ദ്ധിച്ച് സംഘം മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഹാരിസും സംഘവും കഞ്ചാവ് വാങ്ങാനായി അമല്‍ ബഷീറിന് 45,000 രൂപ നല്‍കിയിരുന്നു.എന്നാല്‍ ഇയാള്‍ കഞ്ചാവിന് പകരം കമ്മ്യൂണിസ്റ്റ് പച്ച ഉണക്കി നല്‍കുകയായിരുന്നു. ഇതിലെ പ്രതികാരമെന്നോണം സുഹൃത്തുക്കള്‍ ഇയാളെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി അയിലക്കാട്ടെ ഇരുവരുടെയും സുഹൃത്തായ സൈനുദ്ദീന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോവുകയും, അയിലക്കാട് ചിറക്കലില്‍ വെച്ച് കാറിലെത്തിയ സംഘം അമല്‍ ബഷീറിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടി കൊണ്ട്‌പോവുകയുമായിരുന്നു. തുടര്‍ന്ന് ഒരു കിലോമീറ്റര്‍ ദൂരെയുള്ള കാഞ്ഞിരത്താണി വട്ടക്കുന്നില്‍ ആളൊഴിഞ്ഞ പ്രദേശത്തെത്തി ഷര്‍ട്ട് ഊരി മര്‍ദ്ദിക്കുകയും കത്തി കൊണ്ട് ദേഹമാസകലം മുറിവേല്‍പ്പിക്കുകയും, ഇയാളുടെ പേഴ്‌സിലുണ്ടായിരുന്ന 6000 രൂപ കൈക്കലാക്കുകയും ചെയ്തു.തുടര്‍ന്ന് വീട്ടില്‍ വിളിച്ച് മോചനദ്രവ്യമായി 4 ലക്ഷം രൂപ ആവശ്യ പ്പെടുകയും ചെയ്തു.ഇതേത്തുടര്‍ന്ന് പൊന്നാനി പൊലീസില്‍ പരാതി നല്‍കി. പൊന്നാനി സി.ഐ. വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തത്.കേസില്‍ നേരത്തെ എടപ്പാള്‍ അയിലക്കാട് സ്വദേശി നരിയന്‍ വളപ്പില്‍ കിരണിനെ അറസ്റ്റ് ചെയ്തിരുന്നു

 

 

Sharing is caring!