എം.എസ്.എഫ് ഗുരുവന്ദനം: അധ്യാപകർക്ക് സ്നേഹാദരം നൽകി
മലപ്പുറം: അധ്യാപക ദിനത്തോടനുബന്ധിച്ച് എം.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഗുരുവന്ദനം പരിപാടി മലപ്പുറം ജില്ലയിൽ വിപുലമായ രീതിയിൽ നടന്നു.
കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിലെ അക്കാദമിക്ക് ചെയർമാനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം മുൻ തലവനുമായ ഡോ: എൻ.എ.എം അബ്ദുൽഖാദർ തേഞ്ഞിപ്പലം ശാന്തികോർണർ യൂണിറ്റ് ആദരിക്കുന്ന ചടങ്ങ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഉൽഘാടനം ചെയ്തു.
സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ മേൽമുറി ജി.എം.യു.പി.എസിലെ ബിജു മാത്യു മാസ്റ്ററെ മലപ്പുറം മണ്ഡലം കമ്മിറ്റി ആദരിക്കുന്ന ചടങ്ങ് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂർ ഉദ്ഘാടനം നിർവ്വഹിച്ചു.
പൊന്നാനിയുടെ ചരിത്രകാരനായ ടി.വി അബ്ദുറഹിമാൻ മാസ്റ്ററെ പൊന്നാനി മണ്ഡലം കമ്മിറ്റി ആദരിക്കുന്ന ചടങ്ങ് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസ്ഹർ പെരുമുക്ക് ഉദ്ഘാടനം ചെയ്തു.
മുണ്ടക്കുളം സി.എച്ച്.എം.കെ.എം യു.പി സ്ക്കൂൾ ഹെഡ്മാസ്റ്റർ കെ.പി.സലാം മാസ്റ്ററെ മുതുപറമ്പ് യൂണിറ്റ് കമ്മിറ്റി ആദരിക്കുന്ന ചടങ്ങ് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് ഉൽഘാടനം ചെയ്തു.
സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ ചാപ്പനങ്ങാടി പി.എം.എസ്.എ വി.എച്ച്.എസ്.എസിലെ കെ.പി.രാജീവ് മാസ്റ്ററെ കോട്ടക്കൽ മണ്ഡലം കമ്മിറ്റി ആദരിക്കുന്ന ചടങ്ങ് എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ് ജില്ലാ ട്രഷറർ പി.എ.ജവാദ് കുറ്റൂർ പാക്കടപ്പുറായ എൽ.പി സ്‌കൂളിലെ റിട്ടയേർഡ് അദ്ധ്യാപകൻ പി.കെ.മൊയ്‌തീൻകുട്ടി മാസ്റ്ററെയും, സീനിയർ വൈസ് പ്രസിഡന്റ് കെ.എൻ.ഹക്കീം തങ്ങൾ മീനടത്തൂർ സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപകനായ പാക്കനി മൊയ്‌ദീൻ മാസ്റ്ററേയും ആദരിച്ചു. ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായിൽ പുളിക്കൽ പഞ്ചായത്ത് തലത്തിലും എം.വി.അസൈനാർ തവനൂർ മണ്ഡലം തലത്തിലും നവാഫ് കള്ളിയത്ത് പൂക്കോട്ടൂർ പഞ്ചായത്ത് ആലുംങ്ങപറ്റയിലും ഉദ്ഘാടനത്തിന് നേതൃത്വം നൽകി.
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]