ദേശീയ പാത മലപ്പുറം വെന്നിയൂരില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
തിരൂരങ്ങാടി: ദേശീയ പാത വെന്നിയൂരില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ചികിത്സയിലായിരുന്ന
വെന്നിയൂര്‍ കൊടിമരം സ്വദേശി കൊഴിഞ്ഞിപറമ്പില് ചന്ദ്രന് 60 വയസ്സ് മരണപെട്ടു.
സിപിഐഎം കാച്ചാടി ബ്രാഞ്ച് അംഗം മായിരുന്നു.
കഴിഞ്ഞ 31 തീയതി ചൊവ്വാഴ്ച രാവിലെ 8 .45 ഓടെയായിരുന്നു അപകടം.
വെന്നിയൂര്‍ കൊടിമരത്തില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച ശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ,ബസ് സ്റ്റോപ്പില്‍ ഇരുന്ന വെന്നിയൂര്‍ കൊടിമരം സ്വദേശി കൊഴിഞ്ഞിപറമ്പില് ചന്ദ്രനാണ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
ഭാര്യ: സുലോചന. മക്കള്‍: ഷിനോബ്, ഷിനി, ഷിജിനി, മരുമകന് – ഭൗമിക് ലാല്‍ (മൊറയൂര്‍)
സംസ്കാരം തിങ്കളാഴ്ച്ച് ഉച്ചക്ക് 1 മണിക്ക് കൊടിമരം വീട്ടുവളപ്പില്‍.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




