സ്കൂട്ടിയും ഓട്ടോയും കൂട്ടിയിടിച്ച് മലപ്പുറം മേലാറ്റൂരിലെ 21കാരന് മരിച്ചു
പെരിന്തല്‍മണ്ണ: മേലാറ്റൂരില്‍ സ്കൂട്ടിയും ഓട്ടോയും കൂട്ടിയിടിച്ച് മലപ്പുറം മേലാറ്റൂരിലെ 21വയസ്സുകാരന്
മരിച്ചു. മേലാറ്റൂര്‍ പുല്ലിക്കുത്ത് പുളിക്കല്‍ സുരേഷ്കുമാറിന്റെ മകന് വിഷ്ണു (21) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് വണ്ടൂര്‍ പുളിയകോടു വച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ വിഷ്ണു വിനെ വണ്ടൂര്‍ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രയിലും എത്തി ച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന തിരുവാലി സ്വദേശി രമേശ് ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച സംസ്കരിക്കും. അമ്മ ദീപ. സഹോദരി സ്വാതി.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]