മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.17 ശതമാനം

മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.17 ശതമാനം

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 സെപ്തംബര്‍ അഞ്ച്) 17.17 ശതമാനം കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 2,568 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 3,317 പേര്‍ കോവിഡ് ബാധക്കുശേഷം രോഗമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിനു ശേഷം ജില്ലയില്‍ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 4,76,018 പേരായി.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 2,514 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. 17 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 32 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 77,659 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

32,902 പേരാണ് ജില്ലയിലിപ്പോള്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 805 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 385 പേരും 134 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 222 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.

ആരോഗ്യ സുരക്ഷയ്ക്ക് കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് വ്യാപന നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വയസുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കാന്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. പൊതുജനാരോഗ്യ സംരക്ഷണം സാമൂഹ്യ ഉത്തരവാദിത്തമായി എല്ലാവരും ഏറ്റെടുക്കണം. വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത സജീവമായി നില്‍ക്കുകയാണ്. കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായാലും രോഗലക്ഷണങ്ങളുണ്ടെങ്കിലും അത് മറച്ചുവെക്കരുത്. ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് വിധേയരാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

പൊതു സമ്പര്‍ക്കത്തില്‍ നിന്ന് പരമാവധി മാറി നില്‍ക്കുന്നതിലൂടെ കോവിഡ് വ്യാപനം വലിയയളവില്‍ ചെറുക്കാനാകും. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും വീടുകളില്‍ അതീവ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയില്‍ 26.91 ലക്ഷം ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തു

മലപ്പുറം ജില്ലയില്‍ ഇതുവരെ 26,91,113 ഡോസ് കോവിഡ് പ്രതിരോധ വാക്സിനുകള്‍ വിതരണം ചെയ്തു. ഇതില്‍ 20,25,078 പേര്‍ക്ക് ഒന്നാം ഡോസും 6,66,035 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളുമാണ് നല്‍കിയിരിക്കുന്നത്. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിന്‍ വിതരണം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്.

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 സെപ്തംബര്‍ അഞ്ച്) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവര്‍

എ.ആര്‍ നഗര്‍ 16
ആലങ്കോട് 07
ആലിപ്പറമ്പ് 11
അമരമ്പലം 22
ആനക്കയം 24
അങ്ങാടിപ്പുറം 53
അരീക്കോട് 16
ആതവനാട് 33
ഊരകം 09
ചാലിയാര്‍ 10
ചീക്കോട് 24
ചേലേമ്പ്ര 29
ചെറിയമുണ്ടം 13
ചെറുകാവ് 10
ചോക്കാട് 36
ചുങ്കത്തറ 42
എടക്കര 20
എടപ്പറ്റ 05
എടപ്പാള്‍ 36
എടരിക്കോട് 07
എടവണ്ണ 33
എടയൂര്‍ 27
ഏലംകുളം 09
ഇരിമ്പിളിയം 47
കാലടി 15
കാളികാവ് 31
കല്‍പകഞ്ചേരി 14
കണ്ണമംഗലം 13
കരുളായി 11
കരുവാരക്കുണ്ട് 32
കാവനൂര്‍ 10
കീഴാറ്റൂര്‍ 30
കീഴുപറമ്പ് 27
കോഡൂര്‍ 27
കൊണ്ടോട്ടി 39
കൂട്ടിലങ്ങാടി 17
കോട്ടക്കല്‍ 25
കുറുവ 39
കുറ്റിപ്പുറം 33
കുഴിമണ്ണ 31
മക്കരപ്പറമ്പ് 12
മലപ്പുറം 63
മമ്പാട് 77
മംഗലം 06
മഞ്ചേരി 48
മങ്കട 29
മാറാക്കര 35
മാറഞ്ചേരി 49
മേലാറ്റൂര്‍ 26
മൂന്നിയൂര്‍ 23
മൂര്‍ക്കനാട് 51
മൂത്തേടം 10
മൊറയൂര്‍ 28
മുതുവല്ലൂര്‍ 14
നന്നമ്പ്ര 09
നന്നംമുക്ക് 09
നിലമ്പൂര്‍ 45
നിറമരുതൂര്‍ 03
ഒതുക്കുങ്ങല്‍ 13
ഒഴൂര്‍ 29
പള്ളിക്കല്‍ 24
പാണ്ടിക്കാട് 39
പരപ്പനങ്ങാടി 42
പറപ്പൂര്‍ 11
പെരിന്തല്‍മണ്ണ 38
പെരുമണ്ണ ക്ലാരി 11
പെരുമ്പടപ്പ് 10
പെരുവള്ളൂര്‍ 05
പൊന്മള 10
പൊന്മുണ്ടം 13
പൊന്നാനി 46
പൂക്കോട്ടൂര്‍ 15
പോരൂര്‍ 22
പോത്തുകല്ല് 22
പുലാമന്തോള്‍ 34
പുളിക്കല്‍ 11
പുല്‍പ്പറ്റ 36
പുറത്തൂര്‍ 17
പുഴക്കാട്ടിരി 33
താനാളൂര്‍ 21
താനൂര്‍ 15
തലക്കാട് 10
തവനൂര്‍ 28
താഴേക്കോട് 16
തേഞ്ഞിപ്പലം 14
തെന്നല 20
തിരുനാവായ 14
തിരുവാലി 26
തൃക്കലങ്ങോട് 15
തൃപ്രങ്ങോട് 14
തുവ്വൂര്‍ 15
തിരൂര്‍ 24
തിരൂരങ്ങാടി 20
ഊര്‍ങ്ങാട്ടിരി 28
വളാഞ്ചേരി 64
വളവന്നൂര്‍ 13
വള്ളിക്കുന്ന് 26
വട്ടംകുളം 22
വാഴക്കാട് 34
വാഴയൂര്‍ 40
വഴിക്കടവ് 21
വെളിയങ്കോട് 15
വേങ്ങര 25
വെട്ടത്തൂര്‍ 23
വെട്ടം 14
വണ്ടൂര്‍ 40

Sharing is caring!