മലപ്പുറത്തെ 25കാരന്‍ കിക്ക് ബോക്സിങ്ങ് ദേശീയ റഫറി പാനലിലേക്ക്

മഞ്ചേരി: കിക്ക് ബോക്സിങ്ങ് ദേശീയ റഫറി പാനലിലേക്ക് യോഗ്യത നേടി മഞ്ചേരി എളങ്കൂര്‍ ചാരങ്കാവ് സ്വദേശി ഫൈസല്‍. പുതിയമ്പാറ അബ്ദുറഹ്മാന്‍-റംലത്ത് ദമ്പതികളുടെ മകനാണ് ഈ 25 കാരന്‍. ഗോവയില്‍ വെച്ച് നടന്ന ദേശീയ കിക്ക് ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് നടന്ന റഫറി സെമിനാറിലാണ് തെരഞ്ഞടുക്കപ്പെട്ടത്. നിലവില്‍ സംസ്ഥാനതല റഫറി പാനലില്‍ അംഗമാണ് ഫൈസല്‍. നിരവധി ദേശീയ – അന്തര്‍ദേശീയ കായിക താരങ്ങളെ വാര്‍ത്തെടുത്ത ബിനു ജോസഫിന്റെ കീഴിലാണ് നിലവില്‍ പരിശീലനം നടത്തുന്നത്.

Sharing is caring!