വൈദ്യുതി മോഷണം : ലീഗ് നേതാവിന് 7.3 ലക്ഷം രൂപ പിഴ
മഞ്ചേരി : വൈദ്യുതി മോഷണം പിടികൂടിയതിനെ തുടര്‍ന്ന് ലീഗ് നേതാവിന് കെ എസ് ഇ ബി 7,30,000 രൂപ പിഴയിട്ടു. മുസ്ലിംലീഗ് പുല്ലൂര്‍ വാര്‍ഡ് പ്രസിഡണ്ട് മേച്ചീരി ഷിഹാബുദ്ദീന്‍ എന്ന ബാബുവിനെയാണ് കെ എസ് ഇ ബി ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് കയ്യോടെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് എപിടിഎസ് സംഘം പുല്ലൂരിലെ വീട്ടില്‍ എത്തി പരിശോധന നടത്തിയത്. വീട്ടിനുള്ളില്‍ പ്രത്യേക സ്വിച്ച് സ്ഥാപിച്ച് ശാസ്ത്രീയ രീതിയിലായിരിന്നു വൈദ്യുതി മോഷണം. എപിടിഎസ് നിര്‍ദേശത്തെ തുടര്‍ന്ന് ഷിഹാബുദീന്‍ കെഎസ്ഇബി സൗത്ത് സെക്ഷനില്‍ എത്തി പിഴയടച്ചു. വീട്ടിലേക്കാവശ്യമായ വൈദ്യുതി ലോഡിന്റെ തുക കണക്കാക്കി അതിന്റെ ഇരട്ടി തുകയാണ് പിഴയായി ഈടാക്കിയത്. ക്രിമിനല്‍ കേസില്‍ നിന്നു ഒഴിവാക്കാന്‍ ഒരു കിലോവാട്ടിനു 4000 രൂപ തോതില്‍ കോംപൗണ്ടിങ് ഫീസും ഈടാക്കി. സര്‍വീസ് വയര്‍ മീറ്ററില്‍ എത്തും മുന്‍പ് കട്ട് ചെയ്ത് മറ്റൊരു സ്വിച്ചുമായി ബന്ധിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇത് ഓണ്‍ ചെയ്യുമ്പോള്‍ മീറ്ററില്‍ എത്താതെ വൈദ്യുതി നേരിട്ട് വീട്ടില്‍ എത്തുകയും സ്വിച്ച് ഓഫ് ചെയ്താല്‍ മീറ്ററിലൂടെ എത്തുന്ന രീതിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. വൈദ്യുതി ഉപയോഗത്തില്‍ പെട്ടെന്നുണ്ടാകുന്ന കുറവാണ് മോഷണം പിടികൂടാന്‍ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന് സഹായിച്ചത്. വീണ്ടും മോഷണം കണ്ടെത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രിമിനല്‍ കേസെടുക്കുമെന്നും കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]