മലപ്പുറത്ത് രണ്ടുകോടിയുടെ കഞ്ചാവ് പിടികൂടി

മലപ്പുറം: ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് ലോറിയില്‍ കടത്തിയ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ രണ്ട് കോടിയിലധികം രൂപ വില 230 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. തൃശ്ശൂര്‍ ,പാലക്കാട് ജില്ലകളില്‍ നിരവധി കേസുകളിലുള്‍പ്പെട്ട അന്തര്‍സംസ്ഥാന കഞ്ചാവു മാഫിയാസംഘത്തിലെ മൂന്നുപേരാണ് തിരൂര്‍ പോലീസിന്റെ പിടിയിലായത്. ആന്ധ്രാപ്രദേശില്‍ നിന്നും കേരളം,തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് ചരക്ക് ലോറികളില്‍ വന്‍തോതില്‍ കഞ്ചാവെത്തിച്ച് കൊടുക്കുന്ന തൃശ്ശൂര്‍ ,പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെകുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ തിരൂര്‍ ഡി.വൈ.എസ്.പി: ക.സുരേഷ് ബാബു , നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി:.പി.ഷംസ് , തിരൂര്‍ സി.ഐ. എം.ജെ.ജിജോ എന്നിവരുടെ നേതൃത്വത്തില്‍ പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ 230 കിലോഗ്രാം കഞ്ചാവുമായി തൃശ്ശൂര്‍ വെള്ളാഞ്ചിറ പൊരുന്നംകുന്ന് സ്വദേശി അത്തിപള്ളത്തില്‍ ദിനേശന്‍ എന്ന വാവ ദിനേശന്‍ (37), മറ്റത്തൂര്‍ ഒമ്പതിങ്ങല്‍ സ്വദേശി വട്ടപ്പറമ്പില്‍ ബിനീത് @ കരിമണി ബിനീത് (31), പാലക്കാട് ആലത്തൂര്‍ കാവശ്ശേരി സ്വദേശി പാലത്തൊടി മനോഹരന്‍(31) എന്നിവരെയാണ് സി.ഐ . എം.ജെ.ജിജോ, എസ്.ഐ ജലീല്‍ കറുത്തേടത്ത് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിന്റെ യടിസ്ഥാനത്തില്‍ പോലീസ് സംഘം ജില്ലയുടെ വിവിധഭാഗങ്ങളില്‍ വച്ച് ഇത്തരത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ലോറികള്‍ നിരീക്ഷിച്ചതിന്റെയടിസ്ഥാനത്തിലാണ് തിരൂര്‍ ചമ്രവട്ടം പാലത്തിനടുത്ത് വച്ച് ലോറിയുമായി പ്രതികള്‍ പോലീസിന്റെ പിടിയിലായത് . കര്‍ണാടകയില്‍ നിന്നും ലോറി വാടകക്കെടുത്ത് ആന്ധ്രയില്‍ നിന്നും കിലോഗ്രാമിന് അഞ്ഞൂറു രൂപമുതല്‍ വില കൊടുത്ത് വാങ്ങി കേരളം,കര്‍ണാടക സംസ്ഥാനങ്ങളില്‍ ഏജന്റുമാര്‍ക്ക് മുപ്പതിനായിരം രൂപവരെ വിലയിട്ടാണ് വില്‍പ്പന നടത്തുന്നത്. കൊയമ്പത്തൂര്‍ ,ബാംഗ്ളൂര്‍ ,ഭാഗങ്ങളിലെ മൊത്തക്കച്ചവടക്കാര്‍ക്കും രഹസ്യ കേന്ദ്രങ്ങളിലേക്കും ആവശ്യമനുസരിച്ച് പറയുന്ന സ്ഥലത്ത് എത്തിച്ച് കൊടുക്കുന്നസംഘത്തില്‍ പെട്ടവരാണ് പോലീസിന്റെ പിടിയിലായത് . മുഖ്യ പ്രതി ദിനേശന്റെ പേരില്‍ തൃശ്ശൂര്‍ ,എറണാകുളം ജില്ലകളിലായി വിവിധ സ്റ്റേഷനുകളിലായി 9 വധശ്രമക്കേസുകളും സ്പിരിറ്റ് കേസും എക്സ്പ്ലോസ്സിവ് കേസും നിലവിലുണ്ട് . കരിമണി ബിനീതിന്റെ പേരില്‍ തൃശ്ശൂര്‍ ജില്ലയില്‍ വധശ്രമക്കേസുകള്‍ ,തീവെപ്പുകേസ്,കഞ്ചാവുകേസ് എന്നിവയുള്‍പ്പടെ പതിനെട്ടോളം കേസുകളില്‍ പ്രതിയാണ് .
മനോഹരന്റെ പേരില്‍ പാലക്കാട് ജില്ലയില്‍ ആലത്തിയൂര്‍ ,കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷനുകളില്‍ വധശ്രമക്കേസുകളും കഞ്ചാവുകേസും നിലവിലുണ്ട് . മൂന്നു പ്രതികളും ജയില്‍ ശിക്ഷ കഴിഞ്ഞവരും ജാമ്യത്തിലിറങ്ങിയവരും കേസുകളില്‍ അറസ്റ്റ് വാറണ്ട് നിലവിലുള്ളവരുമാണ് .
മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവു വേട്ടയിലൊന്നാണ് തിരൂരിലേത്.
തിരൂര്‍ സി.ഐ.ജിജോ.എം.ജെ.എസ്.ഐ. ജലീല്‍ കറുത്തേടത്ത് , പ്രത്യേക സംഘത്തിലെ കെ.പ്രമോദ് ,സി.പി..സന്തോഷ്,എ.ജയപ്രകാശ് സി.വി.രാജേഷ്, എന്‍.ടി.കൃഷ്ണകുമാര്‍ , പ്രശാന്ത്പയ്യനാട് ,എം.മനോജ്കുമാര്‍ ,കെ.ദിനേശ് ,പ്രഫുല്‍,സന്തോഷ്‌കുമാര്‍ ,ദില്‍ജിത്ത്,സക്കീര്‍ കുരിക്കള്‍ , തിരൂര്‍ സ്റ്റേഷനിലെ ടക മധു, ഹരീഷ്.അരുണ്‍,കൃപേഷ്,
അക്ബര്‍,. അടക ബിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .
RECENT NEWS

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി
നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ [...]