സ്പുട്‌നിക്ക് വി വാക്‌സിന്‍ മഞ്ചേരിയിലും

സ്പുട്‌നിക്ക് വി വാക്‌സിന്‍ മഞ്ചേരിയിലും

സ്പുട്നിക്ക് വി വാക്സിന്‍ മഞ്ചേരിയിലും വിതരണം തുടങ്ങി.ലോകത്തിലെ ആദ്യ രജിസ്ട്രേഡ് കോവിഡ് വാക്സിന്‍ സ്പുട്നിക് – വി മഞ്ചേരി മാനു മെമ്മോറിയല്‍ ഹോസ്പിറ്റലിലാണ് വാക്സിന്‍ വിതരണം ആരംഭിച്ചത്. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും ഫലപ്രദമായ വാക്സിനാണ് സ്പുട്നിക്ക്. 91.6 ശതമാനമാണ് ഇതിന്റെ ഫലപ്രാപ്തി. മാത്രമല്ല 21 ദിവസത്തെ ഇടവേളയില്‍ 2 ഡോസ് വാക്സിന്‍ സ്വീകരിച്ച് കോവിഡിനെതിരെ പ്രതിരോധശേഷി കൈവരിക്കാന്‍ സാധിക്കും എന്നുള്ളതും ഈ വാക്സിന്റെ സവിശേഷതയാണ്. മാനുഗ്രൂപ്പ് ചെയര്‍ന്മാന്‍ എം ആലിക്കോയ വാക്സിനേഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ. ബീന ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഡോ. എം മുഹമ്മദ് റനീസ്, ഡോ. മൂസാന്‍ അബ്ദുള്ള, ഡോ. ഫാജിഷ് ഫാറൂഖ്, ഡോ. പി എസ് ഷാലിമ, ഓപ്പറേഷന്‍ മാനേജര്‍ ഇ കെ ജന്‍ഷീര്‍, കെ വി ഷാജി പ്രസംഗിച്ചു.

 

Sharing is caring!