അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് കരിപ്പൂരില്‍ കുഴഞ്ഞ് വീണ് മരിച്ചു
മലപ്പുറം: ഗള്‍ഫില്‍നിന്നും അവധിക്ക് കരിപ്പൂരില്‍ വന്നിറങ്ങിയ മലപ്പുറത്തെ പ്രവാസി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം തിരൂര്‍ വെട്ടം വെട്ടത്തിങ്കര അപ്പുവിന്റെ മകന് വിനോജ് (38) ആണ് ഇന്നു കരിപ്പൂര്‍ വിമാനത്തവളത്തില്‍വെച്ച് കുഴഞ്ഞു വീണ് മരിച്ചത്. രാവിലെ 6.45നാണ് സംഭവം. അജ്മാനില്‍ നിന്ന് ഷാര്‍ജ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയതായിരുന്നു വിനോജ്. വിമാനം ഇറങ്ങിയ ശേഷം ഫോണില്‍ ബന്ധുക്കളെ വളിച്ചു സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് കരിപ്പൂര്‍ പാലീസ് പറഞ്ഞു. സംഭവം കണ്ടയുടന്‍ തന്നെ അധികആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് ക്ഷിക്കാനായില്ല. കരിപ്പൂര്‍ എസ് ഐ ടി മുരളീധരന് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. മാതാവ് : ദേവകി. ഭാര്യ : സൗമ്യ. മകള്‍ : സ്വാതി. സഹോദരങ്ങള്‍ : വിനീഷ്, വിജിന, വിബിന.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]