യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിന് മുന്‍കൂര്‍ ജാമ്യമില്ല

യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിന് മുന്‍കൂര്‍ ജാമ്യമില്ല

മഞ്ചേരി: സ്ത്രീധന നിരോധന നിയമപ്രകാരം യുവതി നല്‍കിയ പരാതിയില്‍ ഒളിവില്‍ കഴിയുന്ന ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. മമ്പാട് കോലോത്തുംകുന്ന് തയ്യില്‍ മുഹമ്മദ് റഫീഖ് (44)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് സുരേഷ് കൃഷ്ണ തള്ളിയത്. 2001 ഒക്‌ടോബര്‍ 28നായിരുന്നു ഇവരുടെ വിവാഹം. വിഹാവസമയത്ത് ഭാര്യ വീട്ടുകാര്‍ നല്‍കിയ 41 പവന്‍ സ്വര്‍ണ്ണാഭരണങ്ങളില്‍ നിന്ന് 35 പവന്‍ ഭര്‍ത്താവ് സ്വന്തം ആവശ്യത്തിനായി എടുക്കുകയും കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് മാനസിക ശാരീരിക പീഡനത്തിന് വിധേയയാക്കിയെന്നുമാണ് പരാതി. നിലമ്പൂര്‍ പൊലീസാണ് കേസ്സെടുത്തത്.

Sharing is caring!