മലപ്പുറം എടക്കരയില്‍ പോക്സോ പ്രതി ഇരയെ ഭീഷണിപ്പെടുത്തിയതായി പരാതി

മലപ്പുറം എടക്കരയില്‍ പോക്സോ പ്രതി ഇരയെ ഭീഷണിപ്പെടുത്തിയതായി പരാതി

മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലെ പ്രതി ഇരയെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി. പൂക്കോട്ടുംപാടം പൊലീസ് കേസ്സെടുത്തതോടെ പ്രതി മുങ്ങി. നിലമ്പൂര്‍ കാട്ടുമുണ്ട സ്വദേശി ഷമീര്‍ഷാ (22) ആണ് മുങ്ങിയത്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ഇന്നലെ തള്ളി. 2021 ഫെബ്രുവരി എട്ടിനാണ് പെണ്‍കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയത്. വടപുറം പള്ളിയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി പിന്തുടര്‍ന്ന് എടക്കരയില്‍ വെച്ചാണ് ഭീഷണിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പിതാവാണ് പൊലീസില്‍ പരാതി നല്‍കിയത്.

 

Sharing is caring!