തീന്മേശയിലേക്ക് ആവശ്യമായ ഭക്ഷണവുമായി മലപ്പുറം വെളിയങ്കോട്ടെ മുഹമ്മദ്ഫാദിലിന്റെ കുഞ്ഞു റോബോര്‍ട്ട് എത്തും

വെളിയങ്കോട്:ശാസ്ത്രമേളകളിലെ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ക്ക് പിന്നില്‍ മുതിര്‍ന്നവരുടെ കയ്യൊപ്പാണെന്ന ആരോപണം പണ്ടു മുതല്ക്ക തന്നെ കേട്ട് തുടങ്ങിയ പല്ലവിയാണ്. പലപ്പോഴും ഈ ആരോപണങ്ങളെ ശരിവെക്കുന്നത് തന്നെയാകും പിന്നാമ്പുറ കഥകളും. എന്നാല്‍ ചിലയിടങ്ങളില്‍ ഇതിനുള്ള മറുപടിയെന്നോണമായിരിക്കും കുരുന്ന് പ്രതിഭകളുടെ കണ്ടുപിടുത്തങ്ങളും. ശാസ്ത്രലോകത്തിന് സംഭാവന നല്കാന് ശേഷിയുള്ള പ്രതിഭകളും വിരളമല്ല.വെളിയങ്കോട് പഞ്ചായത്തിലെ മുളമുക്ക് സ്വദേശി വട്ടപ്പറമ്പില്‍ ബഷീറിന്റെ മകന് മുഹമ്മദ് ഫാദില്‍ എന്ന പതിമൂന്ന്കാരന്റെ കണ്ടുപിടുത്തങ്ങളോരോന്നും ആരെയും അമ്പരപ്പിക്കുനതാണ്. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഏറെ കമ്പമുള്ള ഫാദില്‍ ഇതിനകം മാഗ്നറ്റിക് ലാമ്പ്, ഇ ഇന്‍ക്വുബിലേറ്റര്‍, ഒപ്റ്റിക്കല്‍ അവോയിഡ് റോബോര്‍ട്ട് എന്നിവക്ക് ശേഷമാണ് ഫുഡ് സെര്‍വിങ് റോബോര്‍ട്ട് വികസിപ്പിച്ചെടുത്തത്.അടുക്കളയില്‍ നിന്നും, ഡൈനിങ് ഹാളിലേക്ക് സെന്‍സര്‍ ഉപയോഗിച്ച് നീങ്ങുന്ന തരത്തിലാണ് റോബോര്‍ട്ടിന്റെ പ്രവര്‍ത്തനം. ചെലവ് കുറഞ്ഞ രീതിയില്‍ കാര്‍ ബോര്‍ഡ് പേപ്പര്‍, ഐ.ആര് സെന്‍സര്‍, അര്ഡ്വിനൗനോ എന്നിവ ഉപയോഗിച്ചായിരുന്നു റോബോര്‍ട്ടിനെ വികസിപ്പിച്ചത്. അടുക്കളയില്‍ നിന്നും റോബോര്‍ട്ടിന്റെ കൈയ്യില്‍ ഭക്ഷണ വസ്തുക്കള്‍ നല്കിയാല് തറയിലുള്ള വരയിലൂടെ സഞ്ചരിച്ച് ഡൈനിങ്ങ് റൂമിലെത്തും. ഇലക്ട്രോണിക്സ് വസ്തുക്കള്‍ നിര്‍മ്മിക്കുന്നതില്‍ താല്പര്യമുള്ള ഫാദില്‍ സൗദിയില്‍ ഇലക്ട്രോണിക്സ് ഷോപ്പ് നടത്തുന്ന പിതാവിന്റെ കടയില്‍ നിന്നും ലഭിച്ച അറിവും, യൂട്യൂബില്‍ നിന്നും കിട്ടിയ വിവരങ്ങളും ഉപയോഗിച്ചാണ് പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ നാട്ടിലെത്തിയത്. ചെസ്സില്‍ മിടുക്കനായ ഫാദില്‍ കേരളത്തിലെ പത്ത് മികച്ച കളിക്കാരിലൊരാളാണ്. ഫെയ്സ് റക്കഗനിഷന്‍ റോബോര്‍ട്ട് നിര്‍മ്മിക്കണമെന്നതാണ് ഈ കുരുന്ന് പ്രതിഭയുടെ ആഗ്രഹം. പിതാവ് ബഷീറിന്റെയും, മാതാവ് റുഖ് സാനയുടെയും, സഹോദരങ്ങളായ മുഹമ്മദ് ഫാസിന്റെയും, ഫാത്തിമ സിയ ബഷീറിന്റെയും പൂര്‍ണ്ണ പിന്തുണയുമുണ്ട്
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]