മലപ്പുറം ജില്ലയില്‍ രണ്ട് പഞ്ചായത്തുകള്‍ കൂടി കണ്ടെയിന്മെന്റ് സോണില്‍
മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്ഫക്ഷന് പേപ്പുലേഷന്‍ റേഷ്യോ (ണകജഞ) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച (2021 സെപ്തംബര്‍ രണ്ട്) രണ്ട് ഗ്രാമ പഞ്ചായത്തുകളിലേക്കു കൂടി വ്യാപിപ്പിച്ചു. വണ്ടൂര്‍, പുലാമന്തോള്‍ പഞ്ചായത്തുകളിലാണ് സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഈ ഗ്രാമ പഞ്ചായത്തുകളില്‍ പ്രതിവാര ഇന്ഫക്ഷന് പേപ്പുലേഷന്‍ റേഷ്യോ ഏഴില്‍ കൂടുതലാണ്. പ്രതിവാര ഇന്ഫക്ഷന് പേപ്പുലേഷന്‍ റേഷ്യോ ഏഴില്‍ കൂടുതലുള്ള അഞ്ച് നഗരസഭ വാര്‍ഡുകളിലും കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),(5), 34 എന്നിവ പ്രകാരം നിയന്ത്രണങ്ങള്‍ ഒരാഴ്ച തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




