എം.എസ്.എഫ് പ്രതിഷേധം പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്പേഷ്യല്‍ ഫീസ് പിന്‍വലിച്ചു

എം.എസ്.എഫ് പ്രതിഷേധം പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്പേഷ്യല്‍ ഫീസ് പിന്‍വലിച്ചു

മലപ്പുറം: കൊറോണ മഹാമാരിയുടെ ദുരിതകാലത്തും വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ത്ഥികളില്‍ നിന്നും തീവെട്ടിക്കൊള്ള നടത്തുന്നു എന്ന പരാതിയെ തുടര്‍ന്ന എം.എസ്.എഫ് കഴിഞ്ഞ ജൂലൈ മാസം നടത്തിയ സമരം വിജയം കണ്ടു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക ഏര്‍പ്പെടുത്തിയ പ്രത്യേക ഫീസാണ് സമരത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. 2020-21 അദ്ധ്യയന വര്‍ഷം അഡ്മിഷനെടുത്ത പ്ലസ്വണ്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥികളില്‍ നിന്ന് യഥാക്രമം 480, 380, 280 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ ഫീ പിരിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. സാധാരണ രീതിയില്‍ സ്‌കൂള്‍ പ്രവൃത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കാറുള്ള വിവിധ മേളകളുടെ പേരിലാണ് ഇത്തരം സ്‌പെഷ്യല്‍ ഫീ വാങ്ങുന്നത്, എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം മേളകളൊന്നും നടക്കാതെയും വിദ്യാര്‍ത്ഥികളില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ബന്ധിത പിരിവ് നടത്തിയിരുന്നത്. കോവിഡില്‍ താളം തെറ്റി ഏറെ രക്ഷിതാക്കളും സാമ്പത്തിക ചുറ്റുപാടില്‍ പ്രയാസപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള കൊള്ള ഒരു നിലക്കും അംഗീകാരിക്കാന്‍ കഴിയില്ലെന്നായിരുന്നു എം.എസ്.എഫ് സമരത്തില്‍ ഉന്നയിച്ചിരുന്നത്. എം.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമരവാരത്തിന്റെ തുടര്‍ച്ചയായാണ് സമരം സംഘടിപ്പിച്ചിരുന്നത്. എല്ലാ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍മാര്‍ക്കും നിവേദനം നല്‍കുന്ന ‘ശ്രദ്ധക്ഷണിക്കല്‍ പ്രതിഷേധവും സംഘടിപ്പിച്ചു. തുടര്‍ന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും എം.എഫ്.എഫ് നിവേദനം നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്പെഷ്യല്‍ ഫീസ് ഈടാക്കുന്നത് നിര്‍ത്തി വെച്ച് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയ്. വിദ്യാര്‍ത്ഥികളുടെ ഇത്തരം ന്യായമായ ശ്യങ്ങള്‍ക്ക് എം.എസ്.എഫ് എന്നും കൂടെ ഉണ്ടാകുമെന്ന് എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പും ജനറല്‍ സെക്രട്ടറി വി.എ.വഹാബും പറഞ്ഞു.

 

Sharing is caring!