കുഞ്ഞാലിക്കുട്ടിയെയും മകനെയും ഇഡി വിളിപ്പിച്ചിട്ടുണ്ടെന്ന് കെ.ടി. ജലീല്‍

കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ചുള്ള ആരോപണത്തില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെയും മകനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിപ്പിച്ചിട്ടുണ്ടെന്ന് കെ.ടി. ജലീല്‍ എംഎല്‍എ. രാവിലെ ഇഡി ഓഫിസിലെത്തി മൊഴി നല്കിയ ശേഷം പുറത്തിറങ്ങിയതിനു പിന്നാലെയാണ് ജലീല്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്. നാളെ കുഞ്ഞാലിക്കുട്ടിയേയും ഏഴാം തീയതി മകന് ആഷിഖിനെയും വിളിപ്പിച്ചിട്ടുണ്ടെന്നാണു മനസിലാക്കുന്നതെന്നും ജലീല്‍ പറഞ്ഞു. താന്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ തുടര്‍ച്ചയായി ഇഡി വിളിച്ചു വരുത്തിയതാണെന്നും പക്കലുള്ള രേഖകള്‍ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം താനുയര്‍ത്തിയ എആര്‍ നഗര്‍ ബാങ്ക് വിഷയം ഇപ്പോള്‍ മുന്നില്‍ വന്നില്ലെന്നും അതില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാധ്യമങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. മറ്റു പലരുടെയും സാമ്പത്തിക വിവരങ്ങളെക്കുറിച്ചും ചോദിച്ചു. അവയ്ക്കെല്ലാം കഴിയും പോലെ മറുപടി നല്‍കിയിട്ടുണ്ട്. തുടര്‍ നടപടി എന്താണെന്നു കാത്തിരുന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു.
‘മുസ്ലിം ലീഗിനെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി കള്ളപ്പണം വെളുപ്പിക്കുക, അവിഹിത സമ്പാദനം നടത്തുക എന്നിവയൊക്കെ കുറച്ചു കാലങ്ങളായി നടത്തി വരുന്നതാണ്. ലീഗ് ഓഫിസ് നിര്‍മിക്കാനെന്ന പേരില്‍ ചന്ദ്രികയുടെ നാലര കോടി ഉപയോഗിച്ച് കോഴിക്കോട് നാല് ഏക്കര്‍ സ്ഥലം വാങ്ങിയിട്ടുണ്ടെന്നു ജലീല്‍ പറഞ്ഞു.
രണ്ടേകാല്‍ ഏക്കര്‍ ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലും രണ്ട് ഏക്കറോളം ഒരു പ്രമുഖ നേതാവിന്റെ മകന്റെ പേരിലുമാണ്. തങ്ങളുടെ പേരിലുള്ള സ്ഥലം വെള്ളക്കെട്ടും കണ്ടല്കാടും നിറഞ്ഞതാണ്. ഇത്തവണ അധികാരത്തില്‍ വന്നാല്‍ വെള്ളക്കെട്ടുള്ള നിലം നികത്തി കോടികളുടെ അധിക ലാഭത്തിനു വില്‍ക്കാമെന്ന പ്രതീക്ഷയിലാണ് ഇതെല്ലാം ചെയ്തത് – ജലീല്‍ ആരോപിച്ചു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]