കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകളുമായി കെ.ടി.ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍
മുസ്ലീം ലീഗുമായി ബന്ധപ്പെട്ടുള്ള വിവാദസംഭവങ്ങളിലും സാമ്പത്തികമായ ആരോപണങ്ങളിലും നടക്കുന്ന അന്വേഷണത്തിന് കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകളുമായി മുന്‍മന്ത്രി കെ.ടി.ജലീല്‍ കൊച്ചി എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ഹാജരായി. ചന്ദ്രികയിലുണ്ടായ പത്ത് കോടി രൂപയുടെ കള്ളപ്പണ ഇടപാടില്‍ ആദായ നികുതി വകുപ്പും ഇഡിയുമാണ് അന്വേഷണം നടത്തുന്നത്.
ഇതോടൊപ്പം മലപ്പുറത്തെ എ ആര് നഗറിലെ സഹകരണ ബാങ്കില്‍ ലീഗ് നേതാവായ പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലുളള കളളപ്പണ നിക്ഷേപണവും വിവാദമായിരുന്നു. ഈ രണ്ട് വിഷയങ്ങളിലും തെളിവ് നല്കുവാനാണ് എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ജലീല്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
300 കോടി രൂപയുടെ കള്ളപ്പണം കുഞ്ഞാലിക്കുട്ടിയുടെ പക്കലുണ്ടെന്ന് മുന്‍പ് കെ ടി ജലീല്‍ ആരോപിച്ചിരുന്നു. എ ആര് നഗറിലുള്ള ബാങ്കിന്റെ പിന്നില്‍ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിക്കുകയാണെന്നും ബാങ്കിന്റെ സെക്രട്ടറിയായ ഹരികുമാര്‍ അദ്ദേഹത്തിന്റെ സഹായി ആണെന്നുമായിരുന്നു ജലീലിന്റെ ആരോപണം.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




