വാരിയന്കുന്നന് സിനിമ: നിര്‍മാണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുസ്ലിംലീഗ് നേതാവ് ഷാഫി ചാലിയം

വാരിയന്കുന്നന് സിനിമയില്‍ നിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിന്വാങ്ങിയതിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ നിറയുമ്പോള്‍ സിനിമാ നിര്‍മാണം ഏറ്റടുക്കാന്‍ തയാറാണെന്ന് പ്രഖ്യാപിച്ച് മുസ്ലിം ലീഗ് നേതാവ് ഷാഫി ചാലിയം. സിനിമാ നിര്‍മാണം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണെന്നും വാരിയന്‍ കുന്നന്റെ വേഷം ഏറ്റടുക്കാന്‍ ധൈര്യം ഉള്ള ഏത് കലാകാരന് ആണ് ഉള്ളത്.. പറയൂ എന്നാണ് അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പ്.
സങ്കികളുടെ ഭീഷണിക്ക് മുന്നില്‍ സഖാവ് ആഷിഖ് അബു പിന്‍വാങ്ങി. നിങ്ങളുടെ സിനിമ ഇല്ലെങ്കിലും മലബാര്‍ സമരം മതേതര മലയാളിക്ക് വൈദേശിക സ്വാതന്ത്ര്യസമരം തന്നെയാണെന്നും വാരിയന്‍കുന്നനെ കയ്യില്‍ വെച്ച് ലീഗിന്റെ അണികളെ കൈവശത്താക്കാം എന്നായിരുന്നു ഉദ്ദേശമെന്നുമുള്ള പരിഹാസവും അദ്ദേഹം കുറിപ്പില്‍ കുറിച്ചിട്ടുണ്ട്.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]