ഓട്ടോറിക്ഷ റേഷന്‍കടയില്‍ കയറി കടയുടമ മരിച്ചു

ഓട്ടോറിക്ഷ റേഷന്‍കടയില്‍ കയറി കടയുടമ മരിച്ചു

മഞ്ചേരി : ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റേഷന്‍ കടയിലേക്ക് പാഞ്ഞു കയറി കടയുടമ മരണപ്പെട്ടു. വളാഞ്ചേരി എടയൂര്‍ നോര്‍ത്ത് പീടികപ്പടി കൊട്ടാമ്പാറ അബ്ദുറസാഖ് (82) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 5.15നാണ് അപകടം. ഉടന്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടരയോടെ മരണപ്പെടുകയായിരുന്നു. വളാഞ്ചേരി എസ് ഐ മുരളി ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി എടയൂര്‍ പീടികപ്പടി ജുമാമസ്ജിദില്‍ ഖബറടക്കി. ഭാര്യ : ബീക്കുട്ടി, മക്കള്‍ : മൊയ്തീന്‍കുട്ടി, ഉമ്മുസല്‍മ, സക്കീന, സീനത്ത്, കുഞ്ഞിമുഹമ്മദ്, റഹ്മത്തുന്നീസ. മരുമക്കള്‍: യൂസുഫ്, കുഞ്ഞിമുഹമ്മദ്, സൈനുദ്ദീന്‍, യഹ്‌യ, അഷിത.

 

Sharing is caring!