നിലമ്പൂരില്‍ ഗൃഹനാഥന്‍ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

മഞ്ചേരി : ഗൃഹനാഥനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ അകമ്പാടം തടത്തില്‍ വേലായുധന്റെ മകന്‍ ശശിധരന്‍ (59) ആണ് മരിച്ചത്. തിങ്കളാഴ്ച വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശശിധരനെ നിലമ്പൂര്‍ ആശുപത്രി നടത്തിയ പരിശോധനയില്‍ കൊവിഡ് പൊസിറ്റീവ് ആയിരുന്നു. ഭാര്യ : സുഭാഷിണി. മക്കള്‍ : ജിഷ്ണു, ജിഷ്മ. നിലമ്പൂര്‍ എസ് ഐ കുഞ്ഞിമുഹമ്മദ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Sharing is caring!