മലപ്പുറം മുണ്ടുപറമ്പില്‍ കുഴഞ്ഞ് വീണ് മരിച്ചു

മലപ്പുറം മുണ്ടുപറമ്പില്‍ കുഴഞ്ഞ് വീണ് മരിച്ചു

മഞ്ചേരി: മദ്ധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് മുറിക്കണ്ടത്തില്‍ പ്രകാശന്‍(55) ആണ് മരിച്ചത്. കൂലിപ്പണിക്കാരനായ പ്രകാശന്‍ സഹോദരന്‍ സൂരജിന്റെ വീട്ടിലായിരുന്നു താമസം. തിങ്കളാഴ്ച രാത്രി വീട്ടില്‍വെച്ചാണ് കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വിഭാര്യനാണ്. മലപ്പുറം എസ് ഐ അബ്ദുല്‍ ലത്തീഫ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മറ്റു സഹോദരങ്ങള്‍ : ഗോപി, മുരളി, നിര്‍മ്മല.

Sharing is caring!