മലപ്പുറം ജില്ലയിലെ വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന് ‘ഡോക്ടേഴ്സ് ഫോര്‍ യൂ’ സംഘടനയും

മലപ്പുറം ജില്ലയിലെ വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിന് ‘ഡോക്ടേഴ്സ് ഫോര്‍ യൂ’ സംഘടനയും

ഡിസാസ്റ്റര്‍ ഹിറ്റ് സോണില്‍ 13 വര്‍ഷത്തെ പരിചയസമ്പത്തുളള ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ്
ഡോക്ടേഴ്‌സ് ഫോര്‍ യു. ജില്ലയില്‍ കോവിഡ് വാക്‌സിനേഷന് സഹായിക്കുന്നതിനായാണ് സംഘം പ്രവര്‍ത്തിക്കുന്നത്. സംഘടനയുടെ അഞ്ച് യൂണിറ്റുകള്‍ ഈ മാസം 25 മുതല്‍ ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഏഴ് പേരടങ്ങുന്ന ഒരു യൂണിറ്റില്‍ ഒരു ഡോക്ടര്‍, രണ്ട് സ്റ്റാഫ് നേഴ്സ്, രണ്ട് ജെ.പി.എച്.എന്‍, രണ്ട് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരാണുള്ളത്. ഇത്തരത്തിലുളള ഒരു യൂണിറ്റിന് ഒരു ദിവസം ചുരുങ്ങിയത് 400 പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ സാധിക്കും. ജില്ലയില്‍ പെരിന്തല്‍മണ്ണ, നിലമ്പൂര്‍, മക്കരപ്പറമ്പ്, മലപ്പുറം, തിരൂര്‍ എന്നിവിടങ്ങളിലാണ് ഈ സംഘം ഇപ്പോള്‍ വാക്സിനേഷന്‍ നല്‍കുന്നത്. തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലേക്കും ഇവരുടെ സേവനം ഉപയോഗപ്പെടുത്തും.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടെന്ന് ബോധ്യമായാല്‍ നിര്‍ബന്ധമായും വീടുകളില്‍ പ്രത്യേകം നിരീക്ഷണത്തില്‍ കഴിയണം. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള പരമാവധി മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!