ഭാര്യയുടെയും മക്കളുടെയും പരാതിയില്‍ മലപ്പുറം ചേളാരിയിലെ ഗൃഹനാഥന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തു

മരണത്തില്‍ ദുരൂഹതയുള്ളതായി ഭാര്യയുടെയും മക്കളുടെയും പരാതിയെ തുടര്‍ന്ന് ഗൃ
ഹനാഥന്റെമൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തു. താഴെ ചേളാരി ചോലക്കല്‍ വീട്ടില്‍ തിരുത്തുമ്മല്‍ അബ്ദുല്‍ അസീസിന്റെ മൃതദേഹമാണ് പുറത്തെടുത്തത്.
വൈക്കത്ത് പാടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തിരുന്ന
മൃതദേഹം ഇന്നലെ രാവിലെ പുറത്തെടുത്തു. തിരൂര്‍ ആര് ഡി ഒ സൂരജ് ഷാജി ഐ എ എസിന്റെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത് വൈകീട്ടോടെ കബറടക്കി. താനൂര്‍ ഡി വൈ എസ് പി ഷാജി, സി ഐ സന്ദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പൊതുപ്രവര്‍ത്തകരായ ഫൈസല്‍ കക്കാട്, ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം ഖബറില്‍ നിന്ന് പുറത്തെടുത്തത്.
കഴിഞ്ഞ ജൂലൈ 31 ന് മരണപ്പെട്ട ഇദ്ദേഹത്തിന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് ഭാര്യയും മക്കളും പൊലീസില്‍ പരാതി നല്‍കിയിരുന്നു. അസീസിന്റെ സഹോദരനും മകനും മറ്റു ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പരാതി.
സ്വത്ത് തട്ടിയെടുക്കാന്‍ നടത്തിയ കൊലപാതകമാണെന്നാണ് ഇവരുടെ ആരോപണം.ഇതേ തുടര്‍ന്നാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചത്.
RECENT NEWS

മലപ്പുറം പോലീസിന്റെ മിന്നൽ പരിശോധന; കൊണ്ടോട്ടിയിൽ 50 കിലോ കഞ്ചാവ് പിടികൂടി
കൊണ്ടോട്ടി: വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 50 കിലോ കഞ്ചാവ് മലപ്പുറം ഡാൻസാഫ് നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറൂഖ് സ്വദേശി കെ പി ജിബിൻ (26), കടലുണ്ടി പെരിയമ്പലം സ്വദേശി [...]