കുഞ്ഞി പാത്തുമ്മയുടെ മരണം ക്രൈംബ്രാഞ്ച് അന്വോഷിക്കണമെന്ന് സര്‍വ്വകക്ഷി ആക്ഷന്‍ കൗണ്‍സില്‍

കുഞ്ഞി പാത്തുമ്മയുടെ മരണം ക്രൈംബ്രാഞ്ച് അന്വോഷിക്കണമെന്ന് സര്‍വ്വകക്ഷി ആക്ഷന്‍ കൗണ്‍സില്‍

മലപ്പുറം: 2020 ഡിസംബര്‍ മുപ്പതിന് മരണപ്പെട്ട താനാളൂര്‍ പുളിക്കിയത്ത് കുഞ്ഞി പാത്തുമ്മയുടെ മരണവുമായി ബന്ധപ്പെട്ട അന്വോഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കണമെന്ന്
സര്‍വ്വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍
ആവശ്യപ്പെട്ടു. താനൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം രണ്ട് മാസം പിന്നിട്ടിട്ടും പുരോഗതി വരാത്ത സാഹചര്യത്തിലാണ് അന്വേഷണ ഏജന്‍സിയെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നത്. കുഞ്ഞി പാത്തുമ്മയുടെ വസ്തുമായി ബന്ധപ്പെട്ട് അവരുടെ കുടുംബത്തിലെ
ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കുഞ്ഞി പാത്തുമ്മയുടെ സഹോദര പുത്രന്‍ പുളിക്കിയത്ത് സമീര്‍ 2021 ജൂണ്‍ 11 ന് താനൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രാഥമിക അന്വേഷണ പ്രകാരം ജൂണ്‍ 16 ന് താനാളൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നിന്നും കുഞ്ഞി പാത്തുമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തുകയും ചെയ്തു.. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ജൂലായ് ആദ്യവാരം ലഭിച്ചിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ്അന്വോഷണ ഏജന്‍സിയെ മാറ്റണമെന്ന് ആവശ്യം ഉയര്‍ത്തുന്നത്. ജീവിച്ചിരിക്കുമ്പോള്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃകയായ പുളിക്കിയത്ത് കുഞ്ഞി പാത്തുമ്മ ഒ.കെ. പാറയില്‍ അംഗനവാടി നിര്‍മ്മിക്കുന്നതിനും ,
കുടിവെളളത്തിന് പൊതുജനങ്ങള്‍ എറെ ബുദ്ധിമുട്ടുന്ന ഒഴുക്കുംമ്പാറയില്‍ കീണര്‍ നിര്‍മ്മികുന്നതിന്
ജില്ലാ പഞ്ചായത്തിനും സൗജന്യമായി ഭൂമി നല്‍കുകയുണ്ടായി. പാവപ്പെട്ട കുടുംബത്തിന് വീട് നിര്‍മ്മിക്കാനും സൗജന്യമായി സ്ഥലം വിട്ട് നല്‍കി. പരാതിക്കാര്‍ ഒഴികെ കുടുംബത്തിലെ മറ്റ് അംഗങ്ങളും
നാട്ടുക്കാരും മരണത്തില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്നില്ല. മക്കളില്ലാതെ മരണപ്പെട്ട കുഞ്ഞി പാത്തുമ്മയുടെ സ്വത്തിന് വേണ്ടി കുടുംബങ്ങള്‍ തമ്മില്‍ കോടതിയില്‍ സിവില്‍ക്കേസ് നിലവില്‍ ഉണ്ട്.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കുഞ്ഞി പാത്തുമ്മ ജീവിച്ചിരിക്കുമ്പോള്‍ തന്നെ 2019 നവംബര്‍ 18 ന് കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു വസ്തുമായി ബന്ധപെട്ട തീരുമാനങ്ങള്‍ കൈ കൊണ്ടിരുന്നെങ്കിലും
അത് നടപ്പിലാക്കാന്‍ പരാതിക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായില്ല. പരാതിക്കാരില്‍ ചിലര്‍ മരണപ്പെട്ട കുഞ്ഞി പാത്തുമ്മയുടെ വസ്തുവില്‍ വിടും, സ്ഥാപനങ്ങളും നിര്‍മ്മിച്ചിട്ടുമുണ്ട്. വിവരാവകാശ രേഖ പ്രകാരം കിട്ടിയ വിവരം അനുസരിച്ച് താനുര്‍ പോലിസില്‍ പരാതിക്കാരന്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഏറെയുണ്ട്. 2019 നവംബര്‍ 15 ന് കുഞ്ഞി പാത്തുമ്മയെ സംഘം ചേര്‍ന്ന് വീട്ടില്‍ നിന്നും
ബലമായി ഇറക്കി കൊണ്ട് പോയതിനും 2021 ജൂണ്‍ 7 ന് വാടക പിരിക്കുന്നതുമായുണ്ടായ സംഘര്‍ഷത്തിലും
പരാതിക്കാരനെതിരെതാനൂര്‍ പോലീസിലുള്ള പരാതിയില്‍ നടപടി ഉണ്ടായിട്ടില്ല.
എന്നാല്‍ പരാതിക്കാരനായ പുളിക്കിയത്ത് സമീര്‍ ജൂണ്‍ 11 ന് നല്‍കിയ പരാതിയാല്‍ 5 ദിവസം കൊണ്ട് ഖബറില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുകയുണ്ടായി.പരാതി ലഭിച്ച് 5 ദിവസം കൊണ്ട് ഖബറില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പോലിസ് കാണിച്ച വ്യഗ്രത തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഉണ്ടായില്ല.പകരം അന്വേഷണത്തിന്റെ പേരില്‍ കുഞ്ഞി പാത്തുമ്മയെ 23 വര്‍ഷമായി സംരക്ഷിച്ചു പോന്നിരുന്ന ഭിന്നശേഷിക്കാരനായ സഹോദര പുത്രന്റെ മകന്‍ പുളിക്കിയത്ത് മിര്‍ഷാദിനെ 48 മണിക്കൂര്‍ തുടര്‍ച്ചയായി പോലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായി.
ഇതിനെതിരെ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരിക്കയാണ്.
ഇക്കാരണങ്ങള്‍ കൊണ്ട് ലോക്കല്‍ പോലിസില്‍ നിഷ്പക്ഷ അന്വേഷണം ഉണ്ടാവില്ലന്ന് മനസ്സിലാക്കിയത് കൊണ്ടാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ എല്‍പ്പിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപെടുന്നത്.
ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കുഞ്ഞി പാത്തുമ്മയുടെ വസ്തു സംബന്ധമായി ഇതുവരെ നടന്ന ക്രയവിക്രയങ്ങള്‍ കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം
പത്രസമ്മേളനത്തില്‍ആക്ഷന്‍ കൗണ്‍സില്‍ഭാരവാഹികളായഒ.പി.ഇബ്രാഹിം കുട്ടി,കെ.എന്‍.എസ് തങ്ങള്‍, എന്‍.കെ. സിദ്ദീഖ് അന്‍സാരി, മുജീബ് താനാളൂര്‍, തോട്ടുങ്ങല്‍ ഉസ്മാന്‍ ഹാജി, കെ. ജാബിര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Sharing is caring!