മലപ്പുറം പകരനെല്ലൂര്‍ കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങി കാണാതായ 24കാരന്റെ മൃതദേഹം ലഭിച്ചു

മലപ്പുറം: പകരനെല്ലൂര്‍ ക്വാറിയില്‍ കുളിക്കുന്നതിനിടെ കാണാതായ 24വയസ്സുകാരന്റെ മൃതദേഹം കരിങ്കല്‍ പാറക്കൂട്ടങ്ങളില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. മലപ്പുറം കുറ്റിപ്പുറം ആലത്തിയൂര്‍ അമ്പലപ്പടി അണ്ണശേരി വീട്ടില്‍ മുഹമ്മദ് ബഷീറിന്റെ മകന്‍ ബാദിറിന്റെ (24) മൃതദേഹമാണ് ഇന്നു പന്ത്രണ്ട് മണിയോടെ ലഭിച്ചത്. പകരനെല്ലൂരിലെ ബന്ധുവീട്ടിലെത്തിയ ബാദിറും കൂട്ടുകാരുമടങ്ങുന്ന സംഘം ഞായറാഴ്ച വൈകീട്ടോടെ ആറ് മണിയോടെയാണ് കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനെത്തിയത്. തിരൂരില്‍ മൊബൈല്‍ ടെക്നീഷ്യനായ ബാദിര്‍ അവധി ദിവസം പകരനെല്ലൂരിലെ ബന്ധുവീട്ടില്‍ ആഘോഷിക്കാനെത്തിയതായിരുന്നു. നീന്തല്‍ അറിയുന്ന മൂന്ന് പേരും മറ്റ് ആറ് പേരും കരക്കെത്തിയെങ്കിലും ബാദിര്‍ താഴ്ന്ന് പോകുകയായിരുന്നു. തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഞായറാഴ്ച രാത്രി ഏറെ വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ലഭിച്ചിരുന്നില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ തിരൂര്‍ ഫയര്‍ ആന്റ് റസ്‌ക്യു ടീം അംഗങ്ങളും പൊന്നാനിയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരായ അയ്യൂബ് ഖാന്‍ , ഗ്രിരീഷ്, നസീര്‍, വിനീത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. കരിങ്കല്‍ പാറക്കൂട്ടങ്ങളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിരൂര്‍, പൊന്നാനി ഫയര്‍ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരായ പ്രമോദ് കുമാര്‍, പി സുനില്‍, സജി കുമാര്‍, സജി കുമാര്‍, നിയാസ് കുറ്റിപ്പുറം എസ്. എച്ച്. ഒ ശശീന്ദ്രന്‍ മേലഴില്‍ എന്നിവര്‍ തിരച്ചിലിന് നേതൃത്വം നല്‍കി.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്‍കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]