സ്വാതന്ത്ര്യ സമര സേനാനികളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും കോണ്ഗ്രസ്സുകാരായിരുന്നുവെന്നു വി. എസ്. ജോയ്

മലപ്പുറം: സ്വാതന്ത്ര്യ സമര സേനാനികളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും കോണ്ഗ്രസ്സുകാരായിരുന്നുവെന്നു മലപ്പുറം ഡി.സി.സിയുടെ നിയുക്ത പ്രസിഡന്റ് വി. എസ്. ജോയ്. ഇവരെ പോലെയുള്ള ധീര ദേശാഭിമാനികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്നു ഒഴിവാക്കുന്നത് ന്യായീകരിക്കാന്‍ ആവില്ല. ഇത്തരം ഫാഷിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ഫിനിക്സ് ഫൗണ്ടേഷന് മലപ്പുറത്ത് സംഘടിപ്പിച്ച ചരിത്രം വഴിമാറില്ല എന്ന പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഞ്ചേരി കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത വാരിയന്‍ കുന്നനും കോഴിക്കോട് സമ്മേളനത്തില്‍ പങ്കെടുത്ത ആലി മുസ്ലിയാരും ഗാന്ധിജിയില്‍ ആകൃഷ്ടരായാണ് സമര രംഗത്തിറങ്ങുന്നത്.
ഗാന്ധിജിയുടെയും അലി സഹോദരന്മാരുടെയും നേതൃത്വത്തില്‍ നടന്ന ഖിലാഫത്ത് സമരത്തിന്റെ ഭാഗമായിരുന്നു മലബാര്‍ സമരം. വലിയ സമരങ്ങളുടെ ഭാഗമായി നടന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ചു കാണിച്ചു വര്‍ഗീയ സമരമായി ചിത്രീകരിക്കുന്നത് നീതികരിക്കാനാവാത്തതാ ണെന്നും ജോയ് പറഞ്ഞു. ചടങ്ങില്‍ ഫീനിക്സ് പ്രസിഡന്റ് കുരിക്കള്‍ മുനീര്‍ അധ്യക്ഷത വഹിച്ചു.
അഡ്വ.കെ.എന്‍.എ.ഖാദര്‍, ഡോ. കെ. എസ്. മാധവന്, ഡോ. എം. ഹരിപ്രിയ, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി. പി. ഹാരിസ്, ഹാരിസ് ബാബു ചാലിയാര്‍, എ. കെ. സൈനുദ്ദീന്‍, എന്‍. കെ. ഹഫ്സല്‍ റഹ്മാന്, അഷ്റഫ് തെന്നല, കെ. എം. ശാഫി, നിസാര്‍ കാടേരി, റിയാസ് കള്ളിയത്ത്, എം. പി. മുഹ്സിന്, ടി. എച്ച്. അബ്ദുല്‍ കരീം, പി. ടി. ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.
RECENT NEWS

പൊന്നാനി സ്വദേശി ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു
ഷാർജ: യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പൊന്നാനി പുത്തൻകുളം സ്വദേശി ചെറിയ മാളിയേക്കൽ അബ്ദുൽ ജലീൽ ആണ് ഷാർജയിൽ മരിച്ചത്. 41 വയസ്സായിരുന്നു. സുലൈഖയാണ് ഭാര്യ. മക്കൾ സയാൻ, സൈബ, സൈഫ, സമാൻ. റാസിഖ്, നസീറ എന്നിവരാണ് സഹോദരങ്ങൾ. നടപടികൾ [...]