17കാരിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ കേസില്‍ അറസ്റ്റിലായ 18കാരനെ ഡിഎന്‍എ പരിശോധനാഫലം വന്നതോടെ ജാമ്യത്തില്‍ വിട്ടു

മലപ്പുറം: തന്നെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയത് 18കാരനായ പ്ലസ്ടു വിദ്യാര്‍ഥിയെന്ന് 17കാരിയായ പെണ്‍കുട്ടിയുടെ മൊഴി. ഉടന്‍ പോക്സോ കേസില്‍ അറസ്്റ്റിലായ പ്രതിക്ക് ഡിഎന്‍എ പരിശോധന ഫലം നെഗറ്റീവായതോടെഅവസാനം ഉപാധികള്‍ ഒന്നുമില്ലാതെ ജാമ്യം നല്‍കി കോടതി. പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടിയുടെ മൊഴി പ്രകാരം റിമാന്‍ഡിലായി ജയിലില്‍ കഴിയുകയായിരുന്ന
മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയും പ്ലസ്ടു വിദ്യാര്‍ഥിയുമായ ശ്രീനാഥിനേയാണ് ഒടുവില്‍ മറ്റു ഉപാധികള്‍ ഒന്നുമില്ലാതെ കോടതി ജാമ്യത്തില്‍ വിട്ടത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസിലാണ് ഡിഎന്‍എ പരിശോധന ഫലം നെഗറ്റീവായതോടെ കഴിഞ്ഞ 35 ദിവസമായി ജയിലില്‍ കഴിഞ്ഞ പതിനെട്ടുകാരന്‍ പുറത്തിറങ്ങിയത്. പീഡനത്തിന് ഇരയായ പതിനേഴുകാരി ഗര്‍ഭിണിയായ കേസിലാണ് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂണ്‍ 22ന് ശ്രീനാഥ് പോക്‌സോ കേസില്‍ റിമാന്‍ഡിലായത്.
പിന്നീട് ശ്രീനാഥ് അഭിഭാഷകര്‍ മുഖേന കോടതിയില്‍ നടത്തിയ അപേക്ഷ പ്രകാരം നടത്തിയ ഡിഎന്‍എ പരിശോധനയുടെയും, ശാസ്ത്രീയ പരിശോധനയുടെയും ഫലം നെഗറ്റീവായതോടെയാണ് മഞ്ചേരി സ്പെഷ്യല്‍ പോക്‌സോ കോടതി മറ്റു ഉപാധികളില്ലാതെ സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചത്. ഇതോടെ ശ്രീനാഥിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഹരജി ഫയല്‍ ചെയ്യുമെന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുകയായിരുന്നു. പോക്‌സോ വകുപ്പുകള്‍ക്ക് പുറമെ 346, 376, 342 ഐപിസി വകുപ്പുകളും ശ്രീനാഥിനെതിരെ ചുമത്തിയിട്ടുണ്ട്. ശ്രീനാഥനായി അഡ്വ.കെ ബാബുരാജ്, അഡ്വ. ആഫില്‍ പാലാംപടിയന്‍ ഹാജരായി.
RECENT NEWS

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി
നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ [...]