മലപ്പുറം ജില്ലയില്‍ 3,190 പേര്‍ക്ക് വൈറസ് ബാധ
ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 3,002 പേര് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 28 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ എത്തിയ 149 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 76,698 പേര് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 30,842 പേരാണ് ചികിത്സയിലുള്ളത്.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 786 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 389 പേരും 113 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 182 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 2,023 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
നിയന്ത്രണങ്ങളിലെ ഇളവ് ദുരുപയോഗം ചെയ്യരുത്:
കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിനൊപ്
വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രണ്ട് മാസ്കുകളുടെ ശരിയായ ഉപയോഗം അത്യാവശ്യമാണ്. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിലും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നതിലും വീഴ്ച പാടില്ല. വീടുകളില്‍ അതീവ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു. രോഗ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ഓഗസ്റ്റ് 29) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 30
ആലങ്കോട് 19
ആലിപ്പറമ്പ് 34
അമരമ്പലം 20
ആനക്കയം 48
അങ്ങാടിപ്പുറം 55
അരീക്കോട് 21
ആതവനാട് 43
ഊരകം 19
ചാലിയാര്‍ 36
ചീക്കോട് 23
ചേലേമ്പ്ര 54
ചെറിയമുണ്ടം 14
ചെറുകാവ് 22
ചോക്കാട് 13
ചുങ്കത്തറ 54
എടക്കര 27
എടപ്പറ്റ 17
എടപ്പാള്‍ 32
എടരിക്കോട് 10
എടവണ്ണ 35
എടയൂര്‍ 43
ഏലംകുളം 77
ഇരിമ്പിളിയം 77
കാലടി 10
കാളികാവ് 41
കല്പകഞ്ചേരി 10
കണ്ണമംഗലം 19
കരുളായി 14
കരുവാരക്കുണ്ട് 23
കാവനൂര്‍ 20
കീഴാറ്റൂര്‍ 12
കീഴുപറമ്പ് 16
കോഡൂര്‍ 31
കൊണ്ടോട്ടി 45
കൂട്ടിലങ്ങാടി 12
കോട്ടക്കല്‍ 30
കുറുവ 69
കുറ്റിപ്പുറം 54
കുഴിമണ്ണ 26
മക്കരപ്പറമ്പ് 10
മലപ്പുറം 85
മമ്പാട് 41
മംഗലം 13
മഞ്ചേരി 63
മങ്കട 23
മാറാക്കര 37
മാറഞ്ചേരി 35
മേലാറ്റൂര്‍ 17
മൂന്നിയൂര്‍ 49
മൂര്‍ക്കനാട് 82
മൂത്തേടം 25
മൊറയൂര്‍ 27
മുതുവല്ലൂര്‍ 08
നന്നമ്പ്ര 22
നന്നംമുക്ക് 02
നിലമ്പൂര്‍ 51
നിറമരുതൂര്‍ 05
ഒതുക്കുങ്ങല്‍ 19
ഒഴൂര്‍ 09
പള്ളിക്കല്‍ 09
പാണ്ടിക്കാട് 41
പരപ്പനങ്ങാടി 27
പറപ്പൂര് 23
പെരിന്തല്‍മണ്ണ 73
പെരുമണ്ണ ക്ലാരി 17
പെരുമ്പടപ്പ് 13
പെരുവള്ളൂര്‍ 26
പൊന്മള 04
പൊന്മുണ്ടം 11
പൊന്നാനി 31
പൂക്കോട്ടൂര്‍ 25
പോരൂര്‍ 17
പോത്തുകല്ല് 07
പുലാമന്തോള്‍ 52
പുളിക്കല്‍ 24
പുല്‍പ്പറ്റ 33
പുറത്തൂര്‍ 43
പുഴക്കാട്ടിരി 12
താനാളൂര്‍ 29
താനൂര്‍ 20
തലക്കാട് 20
തവനൂര്‍ 37
താഴേക്കോട് 33
തേഞ്ഞിപ്പലം 29
തെന്നല 09
തിരുനാവായ 23
തിരുവാലി 21
തൃക്കലങ്ങോട് 25
തൃപ്രങ്ങോട് 23
തുവ്വൂര്‍ 25
തിരൂര്‍ 28
തിരൂരങ്ങാടി 53
ഊര്‍ങ്ങാട്ടിരി 54
വളാഞ്ചേരി 42
വളവന്നൂര്‍ 21
വള്ളിക്കുന്ന് 28
വട്ടംകുളം 10
വാഴക്കാട് 55
വാഴയൂര്‍ 32
വഴിക്കടവ് 38
വെളിയങ്കോട് 30
വേങ്ങര 32
വെട്ടത്തൂര്‍ 55
വെട്ടം 20
വണ്ടൂര്‍ 32
ജില്ലയിലെ മുഴുവന്‍ ആദിവാസി ഊരുകളിലും ഒന്നാം ഡോസ് വാക്സിന് വിതരണം പൂര്‍ത്തിയായി
കോവിഡ് വാക്സിനേഷനില്‍ മലപ്പുറം ജില്ല അഭിമാനകരമായ ഒരു നേട്ടം കൂടി കൈവരിച്ചു. ജില്ലയിലെ മുഴുവന്‍ ആദിവാസി ഊരുകളിലും ആദ്യ ഡോസ് വാക്സിന് വിതരണം പൂര്‍ത്തിയായി. വാക്സിന് ലഭിക്കാന്‍ അര്‍ഹതയുള്ള മുഴുവന്‍ പേര്‍ക്കുമാണ് ആദ്യ ഡോസ് വാക്സിന് നല്‍കിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
വിവിധ ആദിവാസി ഊരുകളിലായി 10,209 പേര്‍ക്കാണ് വാക്സിന് നല്കാന് ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 8,676 പേര്‍ക്ക് ഒന്നാം ഡോസും,1,117 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളും വിതരണം ചെയ്തു. ശേഷിക്കുന്നവര്‍ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് ബാധിതരായവരും മറ്റുകാരണങ്ങളാല്‍ കോവിഡ് വാക്സിന് സ്വീകരിക്കാന്‍ കഴിയാത്തവരുമാണ്. നേരത്തെ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ അര്‍ഹരായ എല്ലാവര്ക്കും ട്രാന്സ്ജന്ഡര് വിഭാഗത്തിലുള്ള അര്‍ഹരായ വുഴുവന്‍ പേര്‍ക്കും പ്രതിരോധ വാക്സിന് നല്കി ജില്ല മികച്ച നേട്ടം കൈവരിച്ചിരുന്നു.
ജില്ലയില്‍ ഇതുവരെ 24,27,962 ഡോസ് കോവിഡ് പ്രതിരോധ വാക്സിനുകളാണ് വിതരണം ചെയ്തത്. ഇതില്‍ 18,01,441 പേര്‍ക്ക് ആദ്യ ഡോസും 6,26,521 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നല്‍കിയത്. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സിന് നല്കി വരുന്നത്. വാക്സിന് വിതരണം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണെന്നും കോവിഡ് പ്രതിരോധ കുത്തിവെപ്പിനോട് മികച്ച പ്രതികരണമാണ് ജില്ലയില്‍ നിന്നു ലഭിക്കുന്നതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]