മലപ്പുറം കവളമുട്ടയില്‍ യുവാവ് തറവാട്ടുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം കവളമുട്ടയില്‍ യുവാവ് തറവാട്ടുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

പൂക്കോട്ടുംപാടം: ദലിത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂക്കോട്ടുംപാടം കവളമുക്കട്ട അറനാടന്‍കൈ പടിക്കല്‍ സുരേഷ് (42) ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. സുരേഷ് തറവാട്ടുവീട്ടിലായിരുന്നു താമസം. ഇതിന് സമീപത്തു തന്നെയാണ് സുരേഷിന്റെ സ്വന്തം വീട്. ഇവിടെ ഭാര്യയും മക്കളും താമസമുണ്ട്. മാതാവ് തറവാട്ടുവീട്ടിലും സുരേഷിന്റെ വീട്ടിലുമായായിരുന്നു താമസം. രണ്ടുദിവസമായി സുരേഷിന്റെ വീട്ടിലായിരുന്ന മാതാവ്. വീട് വൃത്തിയാക്കാന്‍ വേണ്ടി തറവാട് വീട്ടിലേക്ക് പോയ സമയത്താണ് വാതില്‍ അടഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ദുര്‍ഗന്ധവും ഉണ്ടായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് സുരേഷിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. പൂക്കോട്ടുംപാടം പോലീസ് മൃതദേഹം പരിശോധന നടത്തി. പിതാവ്: പരേതനായ ചെള്ളി. മാതാവ്: മാത. ഭാര്യ: ശോഭന. മക്കള്‍: സുജിത്ത്, ജിത്തു, ശോഭിത.

 

Sharing is caring!