സംശയാസ്പദമായ രീതിയില്‍ കാണാതായ മധ്യവയസ്ക്കനുവേണ്ടി പുഴയില്‍ തെരച്ചില്‍ ആരംഭിച്ചു
പൊന്നാനി: പൊന്നാനി കുണ്ടുകടവ് പാലത്തില്‍ നിന്നും മധ്യവയസ്കനെ സംശയാസ്പദമായ രീതിയില്‍ കാണാതായി. പുഴയിലേക്ക് ചാടിയതാണെന്ന സൂചനയെത്തുടര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു.രാവിലെ മുതല്‍ ആരംഭിച്ച തെരച്ചില്‍ തുടരുന്നുവെങ്കിലും ഇനിയും കണ്ടെത്താനായിട്ടില്ല.പൊന്നാനി ചന്തപ്പടിയിലെ ടാക്സി ഡ്രൈവറും , തെയ്യങ്ങാട് സ്വദേശിയുമായ ചോലപ്പാറ രാജ് കുമാര്‍ എന്ന രാജന് (53) എന്നയാളാണ് വ്യാഴാഴ്ച അര്‍ധരാത്രിയില്‍ കുണ്ടുകടവ് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയതായി സംശയിക്കുന്നത്. ഇയാള്‍ മലപ്പുറം ആരോഗ്യ മിഷന്റെ വാഹനത്തിലെ താല്‍ക്കാലിക ഡ്രൈവറാണ്.സംഭവത്തിന് ദൃക്സാക്ഷികള്‍ ആരുമില്ല. ഇയാള്‍ ഉപയോഗിക്കുന്ന വാഹനം ഉപേക്ഷിച്ച നിലയില്‍ പാലത്തിന് മുകളില്‍ കണ്ടതോടെയാണ് രാജന് പുഴയില്‍ ചാടിയിട്ടുണ്ടാകുമെന്ന സംശയം ഉയര്‍ന്നത്.ഇയാളുടെ മകന് ഒരു വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.ഇതേത്തുടര്‍ന്ന് ഏറെ മാനസിക പ്രയാസത്തിലായിരുന്നു ഇയാളെന്നാണ്ബന്ധുക്കള് പറഞ്ഞു. വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന രാജനെ പന്ത്രണ്ട് മണിയോടെ വീട്ടില്‍ നിന്നും കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഡ്രൈവറായുള്ള ആരോഗ്യ മിഷന്റെ വാഹനം കുണ്ടുകടവ് പാലത്തില്‍ നിന്നും കണ്ടെത്തി.ഇതേത്തുടര്‍ന്നാണ് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയതാവാമെന്ന സംശയം ഉയര്‍ന്നത്. രാത്രി തന്നെ ബന്ധുക്കള്‍ പൊന്നാനി പൊലീസില്‍ വിവരമറിമറിയിച്ചു.തുടര്‍ന്ന് പൊലീസ് നിര്‍ദ്ദേശമനുസരിച്ച് ഫയര്‍ഫോഴ്സ് രാവിലെ മുതല്‍ പാലത്തിന് താഴെ പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരമറിഞ്ഞ് നാട്ടുകാര്‍ പാലത്തിന് മുകളില്‍ തടിച്ചു കൂടി.ജലജയാണ് രാജന്റെ ഭാര്യ: മക്കള്‍: ആദിത്യ, പരേതനായ അര്ജുന്
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]