മലപ്പുറം പൂക്കോട്ടുംപാടത്ത് കഴുത്തില്‍ കയര്‍ കുടുങ്ങി 10വയസ്സുകാരന്‍ മരിച്ചു

മലപ്പുറം പൂക്കോട്ടുംപാടത്ത് കഴുത്തില്‍ കയര്‍ കുടുങ്ങി 10വയസ്സുകാരന്‍ മരിച്ചു

മലപ്പുറം പൂക്കോട്ടുംപാടത്ത് കഴുത്തില്‍ കയര്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. പൂക്കോട്ടും പാടം പാട്ടക്കരിമ്പ് സ്വദേശി മച്ചിങ്ങല്‍ ഫൈസല്‍നാസറിന്റെ മകന്‍ മുഹമ്മദ് റാഫിഖാ(10)ണ് മരണപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെയാണ്‌സംഭവം. നടന്ന ഉടന്‍
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൂക്കോട്ടുംപാടം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. പറമ്പ ഗവ യു പി . സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റാഫിഖ്. മാതാവ് :ഒ.പി.മുനീറ സഹോദരങ്ങള്‍ റിയാ ഫാത്തിമ, റെനാ ഫാത്തിമ, മുഹമ്മദ് റസല്‍.

 

 

Sharing is caring!