മഞ്ചേരിയില്‍ജോലി ചെയ്തുവരികയായിരുന്ന കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ ഗൃഹനാഥന്‍ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു

മഞ്ചേരിയില്‍ജോലി ചെയ്തുവരികയായിരുന്ന കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ ഗൃഹനാഥന്‍ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു

മഞ്ചേരി : കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ ഗൃഹനാഥന്‍ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. വയനാട് വെള്ളമുണ്ട പരേതനായ കല്ലാങ്കണ്ടി അമ്മദിന്റെ മകന്‍ ഇബ്രാഹിം (58) ആണ് മരിച്ചത്. കഴിഞ്ഞ പത്തു വര്‍ഷമായി മഞ്ചേരിയില് ജോലി ചെയ്തു വരുന്ന ഇബ്രാഹിമിന്റെ മാതാവ് : പാത്തുമ്മ, ഭാര്യ : ഫാത്തിമ. മക്കള്‍ : അലി, മുംതാസ്, മുനീര്‍. മഞ്ചേരി എസ് ഐ ബഷീര്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി വയനാട് വെള്ളമുണ്ട പുളിക്കാട് ജുമാമസ്ജിദില്‍ ഖബറടക്കി.

Sharing is caring!